SWISS-TOWER 24/07/2023

Ganja Seized | മാടായിപ്പാറിയില്‍ കഞ്ചാവ് വില്‍പന; പ്രദേശവാസികളായ 2 യുവാക്കള്‍ എക്സൈസ് പിടിയില്‍

 


ADVERTISEMENT


പഴയങ്ങാടി: (www.kvartha.com) ജൈവ സങ്കേതമായ മാടായിപ്പാറയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുളളവര്‍ക്ക് കഞ്ചാവ് വിറ്റിരുന്ന രണ്ട് യുവാക്കളെ പിടികൂടിയതായി എക്സൈസ്. വില്‍പനയ്ക്കിടെ കഞ്ചാവ് പൊതികളുമായി പഴയങ്ങാടി സ്വദേശികളായ കെ വി സുജേഷ് (34), കെ വി റിയാസ് (37) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 
Aster mims 04/11/2022

പാപ്പിനിശേരി അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് തൂണോളിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് പൊതികളുമായി മാടായി വെങ്ങര പ്രദേശത്ത് അസ്വാഭാവികമായ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന യുവാക്കളെ എക്സൈസ് പിന്‍തുടര്‍ന്ന് സാഹസികമായി കീഴടക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Ganja Seized | മാടായിപ്പാറിയില്‍ കഞ്ചാവ് വില്‍പന; പ്രദേശവാസികളായ 2 യുവാക്കള്‍ എക്സൈസ് പിടിയില്‍


മാടായിപ്പാറ കേന്ദ്രീകരിച്ച് കഞ്ചാവ് ഉള്‍പെടെയുളളവ വില്‍പന നടത്തിവരികയായിരുന്നു ഇവരെന്ന് എക്സൈസ് അറിയിച്ചു. നേരത്തെ ഇവരെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും ഈ പശ്ചാത്തലത്തിലാണ് ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടിയതെന്നും ഇതിന് മുന്‍പും പ്രതികള്‍ക്കെതിരെ കഞ്ചാവ് വില്‍പന നടത്തിയതിന് കേസെടുത്തിരുന്നതായും എക്സൈസ് അറിയിച്ചു. 

അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് എം കെ, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) ശ്രീകുമാര്‍ വി പി, സിവില്‍ എക്സൈസ് ഓഫീസര്‍ രജി രാഗ് പി പി, ഷിബു ഒ വി എന്നിവരുമുണ്ടായിരുന്നു.

Keywords:  News, Kerala, State, Local-News, Arrested, Drugs, Seized, Accused, Crime, Pazhayangadi: 2 youths arrested by Excise with ganja
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia