Killed | റാന്നിയില്‍ യുവതി വെട്ടേറ്റ് മരിച്ചു; സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാന്നി: (www.kvartha.com) നിരവധി ക്രിമിനല്‍ കേസ് പ്രതിയായ സുഹൃത്ത് യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നതായി പൊലീസ്. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പടി മലര്‍വാടി ജംഗ്ഷന് സമീപം ഇരട്ടത്തലപനയ്ക്കല്‍ രജിതമോള്‍ (27) ആണ് മരിച്ചത്.

തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു. ഇവരുടെ പരുക്ക് ഗുരുതരമാണ്. രജിതമോളുടെ പിതാവ് വി എ രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു (18) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

പൊലീസ് പറയുന്നത്: റാന്നി ഗ്രാമ പഞ്ചായത് പരിധിയിലെ അതുല്‍ സത്യന്‍ ആണ് മൂന്നു പേരെയും വെട്ടിയത്. ശനിയാഴ്ച രാത്രി ഏട്ടരയോടെയാണ് സംഭവം. അതുല്‍ കത്തിയുമായി വീട്ടില്‍ കയറി രജിതയെ വെട്ടുകയായിരുന്നു. തടസ്സം നിന്നപ്പോഴാണ് മറ്റുള്ളവര്‍ക്ക് വെട്ടേറ്റത്.

റാന്നി താലൂക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രജിത മരിച്ചു. ഒരാഴ്ച മുന്‍പ് രജിതയെ പത്തനാപുരത്തെ റബര്‍ തോട്ടത്തില്‍ കൂട്ടിക്കൊണ്ടുപോയി കഴുത്തില്‍ കത്തി കാട്ടി മാതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. രാജുവിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

യുവതിയുമായി മുന്‍ പരിചയമുള്ള അതുല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സംഭവ ശേഷം ബൈകില്‍ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Aster mims 04/11/2022

Killed | റാന്നിയില്‍ യുവതി വെട്ടേറ്റ് മരിച്ചു; സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം


Keywords:  News, Kerala, Kerala-News, Crime, Pathanamthitta, Youth, Killed, Woman, Ranni, Injured,  Crime-News, Pathanamthitta: Youth Killed 27 Year Old Woman In Ranni.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia