Woman Killed Man | 'കൂടെ താമസിച്ചിരുന്നയാളെ സ്ത്രീ കമ്പികൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി'

 


ADVERTISEMENT


പത്തനംതിട്ട: (www.kvartha.com) കൂടെ താമസിച്ചിരുന്നയാളെ സ്ത്രീ കമ്പികൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയതായി പൊലീസ്. കൊട്ടാരക്കര സ്വദേശി ശശീധരന്‍ പിള്ളയാണ് മരിച്ചത്. കൂടല്‍ നെല്ലിമുരുപ്പ് കോളനിയിലാണ് സംഭവം. ഒപ്പം താമസിച്ച രജനിയെ കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Aster_MIMS

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് കൊലപാതകം നടന്നത്. വീടുപണിക്ക് ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ചാണ് ശശീധരന്‍ പിള്ളയെ രജനി മര്‍ദിച്ചതെന്നാണ് വിവരം. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് ശശീധരനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

Woman Killed Man | 'കൂടെ താമസിച്ചിരുന്നയാളെ സ്ത്രീ കമ്പികൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി'


ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ അവിടെനിന്നും കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്ക് ഗുരുതരമായിമുറിവേറ്റിരുന്നതിനാല്‍ ചികിത്സയിലിക്കെ പുലചെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.  

രജനി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്ന ആളാണെന്നും അവര്‍ സംഭവദിവസം മരുന്ന് കഴിച്ചിരുന്നില്ലെന്നാണ് വിവരമെന്നും അതിന്റെ പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Keywords:  News,Kerala,State,Pathanamthitta,Local-News,Police,Killed,Crime, Treatment, Pathanamthitta: Woman Killed Man 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia