Arrested | 'കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും, വെള്ളത്തില്‍ തള്ളിയിട്ട് കൊന്നു'; ഒടുവില്‍ 8 വര്‍ഷത്തിന് ശേഷം സത്യം വെളിച്ചത്ത്; ഭര്‍ത്താവ് പിടിയില്‍
Aug 9, 2023, 16:15 IST
പത്തനംതിട്ട: (www.kvartha.com) ശാസ്താംകോട്ട കായലില്‍ വീണ് അബോധാവസ്ഥയില്‍ കണ്ടെത്തിയ വീട്ടമ്മ പിന്നീട് മരിച്ച സംഭവത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. പുനലൂര്‍ വാളക്കോട് സ്വദേശി സജീറയാണ് 2015 ജൂണ്‍ 17ന് ശാസ്താംകോട്ട കല്ലുംമൂട്ട് കടവില്‍ കായലില്‍ മരിച്ചത്. കൊലപാതമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സംഭവത്തില്‍ ഭാര്യയെ കായലില്‍ തള്ളിയിട്ട് കൊന്നെന്ന കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റിലായി. കൊല്ലം തേവലക്കര ഗ്രാമ പഞ്ചായത് പരിധിയിലെ ശിഹാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: എട്ട് വര്‍ഷം മുന്‍പ് ബോട് ജെട്ടിയില്‍ നിന്നും വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയിലാണ് സജീറയെ ശാസ്താംകോട്ടയിലെ പത്മാവതി ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയില്‍ മൂന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം.
തുടര്‍ന്ന് സജീറയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ 2017 ല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ശിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു പുനലൂര്‍ വാളക്കോട് കണ്ണങ്കര വീട്ടില്‍ സജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസം സജീറ കൊല്ലപ്പെട്ടു. വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ശിഹാബ് നിരന്തരം സജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഫോണ്‍ ചെയ്യാന്‍ പോലും സജീറയെ അനുവദിച്ചിരുന്നില്ല.
കൊലപാതകം നടന്ന ദിവസം കരിമീന്‍ വാങ്ങാമെന്ന പേരിലാണ് മണ്‍റോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് സജീറയുമായി ശിഹാബ് എത്തിയത്. കരിമീന്‍ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറില്‍ കല്ലുമൂട്ടില്‍ കടവില്‍ തിരികെ എത്തി. തലവേദനയാണെന്ന് പറഞ്ഞ് ശിഹാബ് ഇരുട്ടും വരെ ഇവിടെ തുടര്‍ന്നു. തുടര്‍ന്ന് വെളിച്ച സൗകര്യമില്ലാത്ത കടവില്‍ നിന്ന് സജീറയുമായി ബോട് ജെട്ടിയിലേക്ക് നടത്തിച്ചു. പിന്നീട് ആരും കാണാതെ സജീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആള്‍ക്കാര്‍ കൂടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍തെറ്റി വീണതെന്ന നിലയില്‍ ശിഹാബ് അഭിനയിച്ചു.
സംഭവം ആരും നേരില്‍ക്കണ്ടിട്ടില്ലാത്തതിനാല്‍ എല്ലാവരും വിശ്വസിച്ചു. എന്നാല്‍ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും.
ക്രൈം ബ്രാഞ്ച് സിഐ ഷിബു പാപ്പച്ചന്‍, എസ്‌ഐമാരായ ആന്‍ഡ്രിക് ഗ്രോമിക്, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തിയത്.
Keywords: News, Kerala, Kerala-News, Crime, Crime-News, Pathanamthitta, Arrested, Husband, Wife, Murder Case, Sasthamkotta, Kollam, Pathanamthitta: Man arrested in murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.