Couple Killed | പത്തനംതിട്ടയില്‍ വയോധിക ദമ്പതികള്‍ വീട്ടിനകത്ത് വെട്ടേറ്റ് മരിച്ചു; മകന്‍ പൊലീസ് കസ്റ്റഡിയില്‍

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) വയോധിക ദമ്പതികള്‍ വീട്ടിനകത്ത് വെട്ടേറ്റ് മരിച്ചു. പരുമലയിലാണ് പരിസരവാസികളെ നടുക്കിയ സംഭവം നടന്നത്. കൃഷ്ണന്‍കുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍  മകന്‍ അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് പറയുന്നത്: കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നിഗമനം. ദമ്പതികളുടെ ഇളയമകനാണ് അനില്‍കുമാര്‍. ഇവര്‍ തമ്മില്‍ വഴക്ക് പതിവാണെന്ന് പ്രദേശവാസികളും മൊഴി നല്‍കിയിട്ടുണ്ട്. 

രാവിലെ (03.08.2023) എട്ട് മണിയോടെയാണ് സംഭവം. വലിയ ബഹളവും നിലവിളിയും കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്. മകന്‍ അനില്‍കുമാറിനെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

Aster_MIMS
Couple Killed | പത്തനംതിട്ടയില്‍ വയോധിക ദമ്പതികള്‍ വീട്ടിനകത്ത് വെട്ടേറ്റ് മരിച്ചു; മകന്‍ പൊലീസ് കസ്റ്റഡിയില്‍


Keywords:  News, Kerala, Kerala-News, Crime-News, Crime, Pathanamthitta, Elderly Couple, Killed, House, Custody, Parents, Pathanamthitta: Elderly couple killed at home.

 



നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia