Custody | ബെംഗ്‌ളൂറില്‍ പാനൂര്‍ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത; കൂടെയുണ്ടായിരുന്ന യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു

 


പാനൂര്‍: (www.kvartha.com) ബെംഗ്‌ളൂറില്‍ പാനൂര്‍ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടെ താമസിച്ച യുവതി കസ്റ്റഡിയില്‍. പാനൂര്‍ അണിയാരം ശിവക്ഷേത്രത്തിനു സമീപത്തെ കീഴായ മീത്തല്‍ഫാത്തിമാസില്‍ ജാബിര്‍ (30) ആണ് കുത്തേറ്റ് മരിച്ചത്. ഹൂളിമാവ് അക്ഷയ നഗറിലെ സര്‍വീസ് അപാര്‍ട്മെന്റിലാണ് സംഭവം നടന്നത്. 

ഇയാളുടെ ഒപ്പം താമസിച്ചിരുന്ന യുവതിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ ജാബിറിനെ യുവതി തന്നെയാണ് ഹൂളിമാവിലെ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

പരേതനായ മജീദിന്റെയും അസ്മയുടെയും മകനാണ് ജാബിര്‍. ബെംഗ്‌ളൂര്‍ ബന്നാര്‍ ഘട്ട റോഡില്‍ മൊബൈല്‍ ഷോപ് നടത്തിവരികയായിരുന്നു ഇയാള്‍. സഹോദരങ്ങള്‍: റാബിയ, റാശിന, ഹസീന, ഫാത്വിമ.

Custody | ബെംഗ്‌ളൂറില്‍ പാനൂര്‍ സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത; കൂടെയുണ്ടായിരുന്ന യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു




Keywords:  News, Kerala, Kerala-News, Crime, Crime-News, Panoor News, Kannur News, Bengaluru News, Jabir, Murder Case, Woman, Questioned, Panoor native Jabir murder case; Woman questioned.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia