Arrested | 'കാറുമായി എത്തുമെന്നും കൂടെ വരണമെന്നും ആവശ്യപ്പെട്ടു'; വീട്ടില്‍ ആളില്ലാത്തപ്പോള്‍ വായില്‍ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി; 45 കാരന് അറസ്റ്റില്‍
Sep 14, 2022, 18:23 IST
ADVERTISEMENT
പന്തളം: (www.kvartha.com) വീട്ടില്‍ ആളില്ലാത്തപ്പോള്‍ വായില്‍ തുണി തിരുകി ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 45 കാരന് അറസ്റ്റില്‍. മണവാട്ടി എന്നറിയപ്പെടുന്ന ഷാജിയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം.
വീട്ടില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം എത്തിയ ഇയാള്‍ ബലപ്രയോഗത്തിലൂടെ വീട്ടമ്മയെ പീഡിപ്പിച്ചെന്നാണ് പരാതി. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയെന്നും പരാതിയിലുണ്ട്. ഭയം കാരണം വീട്ടമ്മ ഈ വിവരം പുറത്തറിയിച്ചിരുന്നില്ല.
എന്നാല്‍ പിന്നീട്, തിങ്കളാഴ്ച ഇയാള്‍ വീണ്ടുമെത്തി താന്‍ കാറുമായി എത്തുമെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെട്ടുവെന്നും ഇതോടെ പരിഭ്രാന്തയായ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എസ്എച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അടൂരില്‍ നിന്നാണ് പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

