Arrest | നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയെന്നാരോപിച്ച് യുവാവിനെ ബെല്‍റ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി തല്ലിക്കൊന്നെന്ന് കേസ്; കസ്റ്റഡിയിലെടുത്ത 27 കാരന്‍ അറസ്റ്റില്‍
Nov 6, 2022, 10:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com) പട്ടാമ്പിയില്‍ നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയെന്നാരോപിച്ച് യുവാവിനെ ബെല്‍റ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി തല്ലിക്കൊന്നെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത ബന്ധു അറസ്റ്റില്‍. മണ്ണേങ്ങോട് അത്താണിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന, മുളയന്‍കാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആഈശയുടെയും മകന്‍ ഹര്‍ശാദി(21)ന്റെ മരണത്തില്‍ മുളയന്‍കാവ് പാലപ്പുഴ ഹകീമിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശരീരം മുഴുവന്‍ അടിയേറ്റതിന്റെ നിരവധി പാടുകളും മുറിവുകളുമായി ഹര്‍ശാദിനെ കെട്ടിടത്തില്‍നിന്ന് വീണെന്ന് പറഞ്ഞു ഹകീം തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും ഇടപെടലിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഹകീമിന്റെ അമ്മായിയുടെ മകനാണ് കൊല്ലപ്പെട്ട ഹര്‍ശാദ്.
മൊബൈല്‍ കംപനിയുടെ കേബിള്‍ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പല കാര്യങ്ങള്‍ക്കും ഹര്‍ശാദിന് ഹകിമില്‍നിന്ന് ക്രൂര മര്‍ദനമേറ്റിരുന്നു. ഹകിം വളര്‍ത്തുന്ന നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയതിന്റെ പേരിലാണ് വ്യാഴാഴ്ച രാത്രി മര്‍ദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെല്‍റ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി. വീണ ഹര്‍ശാദിനെ നിലത്തിട്ടും ചവിട്ടിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് നിഗമനം.
വെള്ളിയാഴ്ച രാവിലെ വാണിയംകുളത്തെ ആശുപത്രിയില്‍ എത്തിച്ച ഹര്‍ശാദിനെ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ കൊപ്പം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഉച്ചയോടെയായിരുന്നു മരണം. സംഭവത്തിനുശേഷം സ്ഥലത്തുനിന്നും കടന്നുകളഞ്ഞ ഹകീമിനെ അന്ന് വൈകിട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മണ്ണേങ്ങോട് അത്താണിയില്‍ ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലും പരിസരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ്, ഷൊര്‍ണൂര്‍ ഡിവൈഎസ്പി വി സുരേഷ് എന്നിവര്‍ സ്ഥലത്തെത്തി. കൊപ്പം എസ് ഐ എം ബി രാജേഷിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
Keywords: News,Kerala,State,Local-News,Arrest,Case,Crime,Custody,Police,police-station, Palakkad: Youth arrested in murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.