Killed | പാലക്കാട് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ് പൊലീസില്‍ കീഴടങ്ങി

 


ADVERTISEMENT


പാലക്കാട്: (www.kvartha.com) ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു. കോന്നല്ലൂര്‍ ശിവദാസന്റെയും ഗീതയുടെയും മകള്‍ സൂര്യ പ്രിയ (24) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
Aster_MIMS

രാവിലെ യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. സുജീഷ് പൊലീസ് സ്റ്റേഷിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.

Killed | പാലക്കാട് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ് പൊലീസില്‍ കീഴടങ്ങി


ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരുടെയും ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സൂര്യ പ്രിയ ഡിവൈഎഫ്ഐ കോന്നല്ലൂര്‍ യൂനിറ്റ് സെക്രടറിയും ചിറ്റിലഞ്ചേരി മേഖല കമിറ്റിയംഗവും മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്.

Keywords: News,Kerala,State,palakkad,Local-News,Crime,Police,Arrested, Accused,Clash, Palakkad: Young lady killed, Youth Arrested

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia