POCSO | പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് മോശമായി ഇടപെട്ടുവെന്ന് പരാതി; പോക്‌സോ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപല്‍ അറസ്റ്റില്‍

 


ADVERTISEMENT

പാലക്കാട്: (KVARTHA) വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപല്‍ അറസ്റ്റില്‍. വി വി പ്രദീപ് കുമാറിനെയാണ് പാലക്കാട് മങ്കര പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.
ചൈല്‍ഡ് ലൈന്‍ വഴി ലഭിച്ച പരാതിയിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. 

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് മോശമായി ഇടപെട്ടുവെന്നാണ് പരാതി. തിങ്കളാഴ്ച (09.10.2023) രാത്രി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (10.10.2023) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. അതേസമയം, പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി.

കഴിഞ്ഞ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ അസംബ്ലിയില്‍ ബോധം നഷ്ടപ്പെട്ട് വീണ വിദ്യാര്‍ഥിനിയെ സ്റ്റാഫ് റൂമില്‍ ഇരുത്തിയപ്പോള്‍ പ്രിന്‍സിപല്‍ മോശമായി പെരുമാറിയെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ഥിനി വീട്ടിലറിയിക്കുകയായിരുന്നു. വീട്ടുകാരാണ് കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

POCSO | പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് മോശമായി ഇടപെട്ടുവെന്ന് പരാതി; പോക്‌സോ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപല്‍ അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Crime, Crime-News, Palakkad News, School Principal, Arrested, POCSO, Case, Police, Complaint, Palakkad: School principal arrested in POCSO case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia