വിവാഹേതര ബന്ധം ആരോപിച്ച് സ്ത്രീയേയും പുരുഷനേയും വിവസ്ത്രരാക്കി നടത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിവാഹേതര ബന്ധം ആരോപിച്ച് സ്ത്രീയേയും പുരുഷനേയും വിവസ്ത്രരാക്കി നടത്തി
കറാച്ചി: വേശ്യാവൃത്തി നടത്തിയെന്ന് ആരോപിച്ച്  പുരുഷനെയും സ്‌ത്രീയേയും  വിവസ്ത്രരാക്കി റോഡിലൂടെ നടത്തി. പാക്കിസ്ഥാനിലെ കിഴക്കന്‍ പ്രദേശമായ ഗംബട്ടിലെ സിന്ധ് ടൗണിലിലായിരുന്നു സംഭവം. അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് ഇതില്‍ പുരുഷനെയും ഒരു സ്ത്രീയേയും തെരുവിലേക്ക് കൊണ്ട് പോയി വിവസ്ത്രരാക്കി അരകിലോമീറ്ററോളം അതേ പടി നടത്തിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

പോലീസ് സ്‌റ്റേഷന്‍ വരെ ഇവരെ വിവസ്ത്രരാക്കി കൊണ്ടുപോകാനായിരുന്നു പോലീസിന്റെ തീരുമാനം. എന്നാല്‍ വഴിയാത്രക്കാര്‍ സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ വിവസ്ത്രയായ സ്ത്രീയെ വാനിലേക്ക് കയറ്റി. എന്നാല്‍ പുരുഷനെ അതേപടി പോലീസ് സ്‌റ്റേഷന്‍ വരെ നടത്തികൊണ്ടുപോയി. എന്നാല്‍ ഇവര്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു സ്ത്രീയെ പൊലീസ് ശിക്ഷിച്ചില്ല.

സംഭവസ്ഥലത്ത് തടിച്ചുകൂടിയവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തന്റെ വിവസ്ത്രത മറയ്ക്കാന്‍​ സ്‌ത്രീ പൊലീസിനോട് കെഞ്ചുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

SUMMARY: Police in Pakistan have been suspended after allegedly making a man and woman march to a police station.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script