ആളുമാറി പി എസ് സി പരീക്ഷയെഴുത്ത്: അന്വേഷണം തുടങ്ങി

 


 ആളുമാറി പി എസ് സി പരീക്ഷയെഴുത്ത്: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:  കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  പരീക്ഷകള്‍ എഴുതാന്‍ വന്‍തുക കൈപ്പറ്റി ആള്‍മാറാട്ടം നടത്തുന്നുവെന്ന പരാതിയില്‍  അന്വേഷണം തുടങ്ങി. പകരക്കാരെ ഉപയോഗിച്ച് പരീക്ഷ എഴുതിക്കുന്ന തട്ടിപ്പിനെക്കുറിച്ച് പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പത്തോളം പേര്‍ ഉള്‍പ്പെട്ട സംഘമാണ് തട്ടിപ്പിന് പിറകിലെന്നാണ് വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.

പൊലീസിനോടൊപ്പം പിഎസ്സി വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ഇതിനോടകം നിരവധി പേര്‍ വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിപ്പിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു. ഏതാനും പേരെ ചോദ്യം ചെയ്യലിനു വിധേയമാക്കി. ആള്‍മാറാട്ട തട്ടിപ്പ് സംബന്ധിച്ച് പിഎസ്സി വിജിലന്‍സ്, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പിഎസ്സി ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia