Police Raid | 'ഓപറേഷന്‍ 4.0' വുമായി തമിഴ് നാട് പൊലീസിന്റെ കഞ്ചാവ് വേട്ട; 6 ദിവസത്തിനിടെ പിടിയിലായത് 5 സ്ത്രീകളടക്കം 659 പേര്‍; 41 ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചു

 


തേനി: (www.kvartha.com) കഴിഞ്ഞ ആറു ദിവസമായി തമിഴ്‌നാട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അഞ്ച് സ്ത്രീകളടക്കം 659 കഞ്ചാവ് വില്പനക്കാര്‍ പിടിയിലായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരില്‍ നിന്നുമായി 728 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തുകാരുടെ വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഓപറേഷന്‍ 4.0 എന്ന പേരില്‍ കഞ്ചാവ് വേട്ട നടത്തിയത്.
     
Police Raid | 'ഓപറേഷന്‍ 4.0' വുമായി തമിഴ് നാട് പൊലീസിന്റെ കഞ്ചാവ് വേട്ട; 6 ദിവസത്തിനിടെ പിടിയിലായത് 5 സ്ത്രീകളടക്കം 659 പേര്‍; 41 ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചു

അതിനിടെ, കഞ്ചാവ് പൂഴ്ത്തിവെപ്പും വില്‍പനയും നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ എല്ലാ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും കമീഷണര്‍മാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി. കൂടാതെ അറസ്റ്റിലായ കഞ്ചാവ് വില്പനക്കാരുടെ 41 ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചതായും വാഹനങ്ങളും കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് തമിഴ്‌നാട് വഴി കേരളത്തിലേക്ക് കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും രാത്രികാല പരിശോധനകള്‍ നടത്തുമെന്നും തേനി എസ് പി ഡോങ്കരെ പ്രവീണ്‍ ഉമേഷ് അറിയിച്ചു.

Keywords: Operation 4.0, Tamil Nadu News, Malayalam News, Theni News, Drug News, Cannabis Seized in Tamil Nadu, 'Operation 4.0' underway in Tamil Nadu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia