Cyber Bullying | ആലുവയില്‍ 5 വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാത്തതിനെതിരെ സുരാജ് വെഞ്ഞാറമൂടിന് ഓണ്‍ലൈന്‍ ഭീഷണി; കാക്കനാട് പോലീസില്‍ പരാതി നല്‍കി
Jul 31, 2023, 23:18 IST
കൊച്ചി: (www.kvartha.com) തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന പരാതിയുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. ആലുവയില്‍ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് കാട്ടി സുരാജ് വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. വാട്‌സ്ആപ് സന്ദേശങ്ങളിലൂടെയും ഫോണ്‍ വിളികളിലൂടെയുമാണ് ഭീഷണി വരുന്നതെന്ന് സുരാജ് നല്‍കിയ പരാതിയില്‍ പറയുന്നു. കാക്കനാട് സ്റ്റേഷനിലാണ് നടന്‍ പരാതി നല്‍കിയത്.
ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ തിരഞ്ഞുള്ള അന്വേഷണത്തിന് പിന്നാലെ ക്രൂരമായി ആക്രമിക്കപ്പെട്ട നിലയില്‍ ആലുവയിലെ മാര്‍കറ്റിന് പിന്നിലെ മാലിന്യ കൂമ്പാരത്തിന് ഇടയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാല്‍സംഘം ചെയ്ത സംഭവത്തില്‍ സുരാജ് ഫേസ് ബുക് പോസ്റ്റ് ഇട്ടിരുന്നു. അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു എന്നാണ് അന്ന് സുരാജ് പോസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ ആലുവ കേസില്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് തനിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതെന്ന് സുരാജ് വ്യക്തമാക്കി. ഇപ്പോള്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും നടന്‍ പറഞ്ഞു.
Keywords: Suraj Venjaramoodu, Cyber Bullying, Police, Complaint, Kerala News, Online threat to Suraj Venjaramood, Complaint, Kakkanad police, Online threat to Suraj Venjaramood for not responding to the murder of a 5-year-old girl in Aluva; Filed a complaint with the Kakkanad police. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.