Online scam | കണ്ണൂരിൽ വീണ്ടും ഓൺ ലൈൻ തട്ടിപ്പ്, രണ്ടു പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തു

 


കണ്ണൂർ: (www.kvartha.com) ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ രണ്ടു പേരുടെ പണം തട്ടിയെടുത്തു. കണ്ണൂർ ചാലാട് ജയന്തി റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന സംഗീത ജെ പ്രഭു (38) വിൻ്റെ 4,75,000 രൂപയാണ് തട്ടിയെടുത്തത്. ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ മെയ് മാസം മുതലാണ് ബാങ്ക് അക്കൗണ്ട് വഴി പലതവണകളായി യുവതിയിൽ നിന്നും 4,75,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതെന്നാണ് പരാതി.
             
Online scam | കണ്ണൂരിൽ വീണ്ടും ഓൺ ലൈൻ തട്ടിപ്പ്, രണ്ടു പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തു

പളളിക്കുന്നിലെ രതിനിവാസിൽ വി അമൃതരാജിനെ (38)യും തട്ടിപ്പ് സംഘം വഞ്ചിച്ചു. ഓൺലൈനിൽ പല ടാസ്കുകൾ നൽകിയാണ് ഇക്കഴിഞ്ഞ രണ്ടാം തീയതി മുതൽ പലതവണകളായി യുവാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,10,000 രൂപ സംഘം തട്ടിയെടുത്തത്. പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അതേ സമയം കേളകം പോലീസ് സ്റ്റേഷനിൽ അമ്പായത്തോട് സ്വദേശിയുടെ പരാതിയിലും സമാനമായ രീതിയിൽപണം തട്ടിയെടുത്തുവെന്ന പരാതിയിൽ കേസെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും ഓൺലൈൻ തട്ടിപ്പ് സംഘം 2,40,000 രൂപയാണ് തട്ടിയെടുത്തത്.

Keywords:  Online scam in Kannur, Kerala News, Kannur News, Malayalam News, Crime, Crime News, Online Fraud, Cyber Crime, Online scam in Kannur: lakhs of rupees stolen from two people.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia