ഹിന്ദു സന്യാസിമാരെ മോഷ്ടാക്കളാണെന്ന് ധരിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിന് വര്‍ഗീയതയുടെ നിറം നല്‍കരുത്; മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
Apr 21, 2020, 12:14 IST
മുംബൈ: (www.kvartha.com 21.04.2020) ഹിന്ദു സന്യാസിമാരെ മോഷ്ടാക്കളാണെന്ന് ധരിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിന് വര്‍ഗീയതയുടെ നിറം നല്‍കരുതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഹിന്ദു സന്യാസിമാര്‍ അടക്കം മൂന്നുപേരെ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി മോഷ്ടാക്കളെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് സന്യാസികളടക്കം മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികള്‍ ആരായാലും ഏറ്റവും കഠിനമായ ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.
നൂറിലധികം ആയുധധാരികളായ ആളുകള്‍ മഴുവും ദണ്ഡുകളും ഉപയോഗിച്ച് സന്യാസിമാര്‍ യാത്ര ചെയ്തിരുന്ന കാര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍, 101 പേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത ഒമ്പതുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മുംബൈയില്‍ നിന്നും സൂറത്തിലേയ്ക്ക് ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സന്യാസിമാര്‍ അടങ്ങിയ സംഘം.
എന്നാല്‍ കാര്‍ തടഞ്ഞ് യാത്രക്കാരെ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം മൃഗീയമായി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സന്യാസിമാര്‍ സഞ്ചരിച്ച കാറിനു നേരെ കല്ലേറു നടത്തുന്നത് കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരാണു പൊലീസിനെ വിവരമറിയിച്ചത്. എന്നാല്‍ ജനക്കൂട്ടം പൊലീസിനു നേരെയും കല്ലേറു നടത്തി.
മുംബൈയിലെ ഒരു ആശ്രമത്തിലെ ചിക്നെ മഹാരാജ് കല്പവൃക്ഷഗിരി (70), സുശീല്‍ ഗിരി മഹാരാജ് (35) ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ നിലേഷ് തെല്‍ഗഡെ (30) എന്നിവരാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു സംഘം രാത്രി കാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ കറങ്ങാറുണ്ടെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മോഷ്ടാക്കളെ പിടികൂടാനായി രൂപീകരിച്ച ഈ ജാഗ്രതാ സംഘം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസുകാരെയും ആക്രമിച്ചിരുന്നു.
അതിനിടെ ഹിന്ദു സന്യാസിമാര്‍ കൊല്ലപ്പെട്ട വിവരം മറച്ചു വെക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ദേശീയ ചാനലുകള്‍ ഉള്‍പ്പെടെ അത്തരത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.
Keywords: On Mob-Killing Of Sadhus, Uddhav Thackeray's Assurance To Amit Shah, Mumbai, News, Politics, Religion, Chief Minister, Arrested, Maharashtra, Crime, Criminal Case, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.