മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ യു പി പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത്; നിലത്ത് വീണുകിടന്ന ഇയാള്‍ മാപ്പപേക്ഷിക്കുന്നതും മര്‍ദിക്കരുതെന്ന് യാചിക്കുന്നതും വീഡിയോയില്‍ കാണാം

 


ADVERTISEMENT

ഇട്ടാവ: (www.kvartha.com 03.05.2020) മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ഉത്തര്‍പ്രദേശ് പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. യുപിയിലെ ഇട്ടാവ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവാവ് ക്രൂരമര്‍ദനത്തിന് വിധേയമാകുന്നത് വ്യക്തമാണ്.

നിലത്ത് വീണുകിടന്ന ഇയാള്‍ മാപ്പപേക്ഷിക്കുന്നതും ദയനീയമായി മര്‍ദിക്കരുതെന്ന് യാചിക്കുന്നതും വീഡിയോയില്‍ കാണാം. വീടിന്റെ ടെറസിന് മുകളില്‍ നിന്നെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലും വീഡിയോ പങ്കുവെച്ചു.

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ യു പി പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്ത്; നിലത്ത് വീണുകിടന്ന ഇയാള്‍ മാപ്പപേക്ഷിക്കുന്നതും മര്‍ദിക്കരുതെന്ന് യാചിക്കുന്നതും വീഡിയോയില്‍ കാണാം

അതേസമയം, ലഹരിക്കടിമയായ യുവാവ് ഗ്രാമീണരെ ശല്യം ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കാന്‍ എത്തിയതെന്ന് പൊലീസ് വിശദീകരിച്ചു. കസ്റ്റഡിയിലെടുക്കാന്‍ യുവാവ് വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് ചെറിയ ബലം പ്രയോഗിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. യുവാവ് രണ്ട് വര്‍ഷം മുമ്പ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു.

അതേസമയം സംഭവം വിവാദമായതോടെ യുവാവിനെ മര്‍ദിച്ച പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Keywords:  On Camera, UP Cops Torture Man, Call It "Use Of Minimal Force", News, Local-News, Crime, Criminal Case, Police, attack, Suspension, Video, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia