Arrested | പലതവണ താക്കീത് ചെയ്തിട്ടും ഭാര്യയുമായുള്ള പ്രണയബന്ധം തുടര്‍ന്നതായി പരാതി; സുഹൃത്തിന്റെ കഴുത്തറുത്ത് ചോര കുടിച്ച് ഭര്‍ത്താവിന്റെ പ്രതികാരം; വൈറലായി വീഡിയോ ദൃശ്യങ്ങള്‍
Jun 26, 2023, 13:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചിക്കബെല്ലാപുര്‍: (www.kvartha.com) ഭാര്യയുമായുള്ള പ്രണയബന്ധം തുടര്‍ന്നതിന് പ്രതികാരവുമായി ഭര്‍ത്താവ്. പല തവണ വിലക്കിയിട്ടും ബന്ധം തടുര്ന്നതിന് ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ഭര്‍ത്താവ് ചോരകുടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പൊലീസ് പറയുന്നത്: കര്‍ണാടകയിലെ ചിക്കബല്ലാപൂരില്നിന്നാണ് നടുക്കുന്ന വാര്‍ത്ത. വിജയ് എന്നയാളാണ് സുഹൃത്ത് കൂടിയായ മാരേഷിന്റെ കഴുത്തറുത്തത്. വിജയ് ചോര കുടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ സംഭവം ശ്രദ്ധയില്‍പെട്ട പൊലീസ് കേസെടുത്ത് വിജയ് യെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സുഹൃത്തായ മാരേഷും വിജയുടെ ഭാര്യയും തമ്മിലുള്ള പ്രണയമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പലതവണ താക്കീത് ചെയ്തിട്ടും ബന്ധം തുടര്‍ന്നതോടെയാണ് സുഹൃത്തിനെ കഴുത്തറുത്ത് കൊല്ലാന്‍ ഇയാള്‍ തീരുമാനിച്ചത്. ഇതിനായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് മാരേഷിന്റെ കഴുത്തുമുറിച്ചത്. പുറത്തേക്കൊഴുകിയ ചോര വിജയ് നക്കി കുടിക്കുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. വിജയുടെ മറ്റൊരു സുഹൃത്താണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയും പ്രചരിപ്പിച്ചതും.
ഗുരുതരമായി പരുക്കേറ്റ മാരേഷ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: News, National, National-News, Crime, Accused, Arrested, Police, Friend, Wife, Husband, Hospital, Treatment, Crime-News, Video, Social Media, Karnataka, Attacked, Cops, Chikkaballapur, Bengaluru, On Camera, Karnataka Man Attacks Friend Over 'Affair With Wife': Cops.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

