പട്ടാപ്പകല്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം; ഹെല്‍മറ്റ് ധരിച്ച് തോക്കുമായി പ്രതി, പിന്നെ കരച്ചില്; ഇത് തീരെ പ്രതീക്ഷിച്ചില്ലെന്ന് റിട്ട. പ്രൊഫസര്‍ ലില്ലി കോശി
Jun 20, 2020, 18:29 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 20.06.2020) പട്ടാപ്പകല്‍ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. പ്രൊഫസര്‍ ലില്ലി കോശിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. കേസില്‍ പിടിയിലായത് ലില്ലി കോശിയുടെ വീട്ടുജോലിക്കാരിയുടെ കൊച്ചുമകനായിരുന്നു. ഇരവുകാട് വാര്‍ഡില്‍ പനയ്ക്കല്‍ വീട്ടില്‍ ഫിറോസ് (21)നെയാണ് പൊലീസ് ലില്ലികോശിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.
പ്രതിയെ ഹെല്‍മറ്റ് ധരിപ്പിച്ച് തോക്കും കൈയില്‍ നല്‍കിയാണ് തെളിവെടുപ്പിന് എത്തിച്ചത്. പിന്നാലെ ഹെല്‍മറ്റ് ഊരിയ പ്രതി ലില്ലികോശിക്ക് മുന്നില്‍ കരഞ്ഞു. മകനെപ്പോലെ കരുതിയ ആളില്‍നിന്നും ഇങ്ങനെയൊരു പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്നായിരുന്നു ലില്ലി കോശിയുടെ പ്രതികരണം. നേരത്തെ പലതവണ വീട്ടുജോലിക്കാരിയുടെ കൊച്ചുമകനായ ഫിറോസിനെ ഇവര്‍ സാമ്പത്തികമായി സഹായിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ നടന്ന തെളിവെടുപ്പ് അരമണിക്കൂര്‍ നീണ്ടുനിന്നു.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയോടെ കോണ്‍വെന്റ് സ്ക്വയറിന് സമീപം താമസിക്കുന്ന പരുത്തിക്കാട് വീട്ടില്‍ ലില്ലി കോശി(88)യുടെ വീട്ടില്‍ കൊറിയറുണ്ടെന്ന് പറഞ്ഞെത്തിയ യുവാവ് വാതില്‍ തള്ളി അകത്ത് കടന്നു. പിന്നീട് തോക്കുചൂണ്ടി ദോഹയിലുള്ള ലില്ലിയുടെ മരുമകന് തന്റെ ബോസിന് നല്‍കാനുള്ള പണമായ 30 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി വ്യാഴാഴ്ച എത്തുമെന്നും യുവാവ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ലില്ലി കോശി പരാതി നല്കി. തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് എസ്ഐ ടോള്‍സണ്‍ പി ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും ആലപ്പുഴ നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. തുടര്‍ന്നാണ് ഇവരുടെ വീട്ടില്‍ ജോലിക്ക് നില്ക്കുന്നവരുടെ കൊച്ചുമകനായ ഫിറോസ് ആണ് പണം തട്ടാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയത്.
ഇയാള്‍ കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിനായി പണം ഇല്ലാതിരുന്നപ്പോഴാണ് ലില്ലി കോശിയെ തോക്കുചൂണ്ടി പണംതട്ടാന്‍ ശ്രമിച്ചത്. വീട്ടിലെ സാഹചര്യം അറിയുന്നതിനെ തുടര്‍ന്നാണിത്. സംഭവവുമായി വേലക്കാരിക്ക് ബന്ധമില്ലെന്നാണ് നിഗമനം. പ്രതി ഭീഷണിപ്പെടുത്തിയപ്പോള്‍ വേലക്കാരി തന്നെയാണ് പൊലീസിനെ വിളിക്കാന്‍ പറഞ്ഞത്. ഇവര്‍ക്ക് ആളെ മനസ്സിലായില്ലെന്നാണ് കരുതുന്നത്. പൊലീസിന് പ്രതി സഞ്ചരിച്ച ബൈക്കിന്റെ അവസാനത്തെ അക്കമായ ഒന്‍പത് ആണ് പിടികൂടാന്‍ സഹായകമായത്.
അക്കവും ബൈക്കിന്റെ പഴക്കവും കണക്കാക്കി നഗരത്തിലെ ഇരുചക്രവാഹന ഷോറൂമുകളില്‍നിന്ന് ഒന്‍പതാം നമ്പരില്‍ അവസാനിക്കുന്ന അതേ മോഡല്‍ ബൈക്കിന്റെ ഉടമകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് ബന്ധപ്പെട്ടുവന്നപ്പോള്‍ രണ്ടുദിവസം മുന്‍പ് സുഹൃത്ത് ബൈക്ക് കൊണ്ടുപോയതായി ഒരാള്‍ പോലീസിനെ അറിയിച്ചു. ഇയാളെ സി സി ടി വി ദൃശ്യം കാണിച്ചാണ് പ്രതിയെ ഉറപ്പാക്കിയത്. നോര്‍ത്ത് എസ്ഐ ടോണ്സണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords: News, Kerala, Alappuzha, Accused, Crime, Police, Youth, Old woman threaten at gun point in alappuzha; police conducts evidence taking
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.