Theft | മസ്ജിദില്‍ നിസ്‌കരിക്കാന്‍ കയറിയ വയോധികന്റെ സ്‌കൂടര്‍ മോഷ്ടിച്ചു; പൊലീസ് കേസെടുത്തു
Jun 8, 2023, 21:51 IST
കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്‍ മുണ്ടേരിക്കടവ് ബിലാല്‍ മസ്ജിദ് പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂടര്‍ മോഷണം പോയ സംഭവത്തില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പാപ്പിനിശേരി ചുങ്കം സ്വദേശി അബ്ദുല്ലയുടെ (65) സ്‌കൂടറാണ് മോഷണം പോയത്. ബുധനാഴ്ച വൈകുന്നേരം നാലരമണിയോടെ മസ്ജിദ് പരിസരത്ത് സ്‌കൂടര്‍ നിര്‍ത്തിയിട്ട് പളളിയില്‍ പ്രാര്‍ഥിക്കാന്‍ കയറിയതായിരുന്നു അബ്ദുല്ല.
താക്കോല്‍ സ്‌കൂടറില്‍ നിന്നുമെടുക്കാന്‍ മറന്നുപോയിരുന്നു. നിസ്‌കാരം കഴിഞ്ഞു തിരികെ വന്നപ്പോഴാണ് സ്‌കൂടര്‍ കാണാതായത്. ഇതേ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്തുന്നതിനായി മസ്ജിദ് പരിസരത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചുവരികയാണെന്നും മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Keywords: Chakkarakkal News, Malayalam News, Police FIR, Kerala News, Kannur News, Crime News, Robbery News, Old man's scooter stolen.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.