നെയ്യാറ്റിന്‍കര മണവാരിയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നതായി പൊലീസ്; കൊലയ്ക്ക് ശേഷം ബോധരഹിതയായി കാണപ്പെട്ട പ്രതിയെന്ന് സംശയിക്കുന്ന വയോധിക ആശുപത്രിയില്‍
Oct 19, 2021, 19:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.10.2021) നെയ്യാറ്റിന്‍കര മണവാരിയില്‍ ഭിന്നശേഷിക്കാരനും കിടപ്പുരോഗിയുമായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നതായി പൊലീസ്. സംഭവത്തില്‍ ഭാര്യ സുമതി(67) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 വര്‍ഷത്തോളമായി കിടപ്പിലായിരുന്ന ഗോപി (76) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് ഇവരുടേത്.
മകന്‍ സുനില്‍ദാസ് നിര്‍മിക്കുന്ന പുതിയ വീടിന്റെ സമീപത്തുള്ള ഒറ്റമുറി കെട്ടിടത്തിലാണ് ഗോപിയും സുമതിയും താമസിച്ചിരുന്നത്. രാവിലെ സുനില്‍ദാസ് ഭക്ഷണവുമായി എത്തിയപ്പോഴാണ് ഗോപിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;
സാമ്പത്തിക പ്രയാസം കാരണം ഭര്‍ത്താവിനെ ഇനി നോക്കാന്‍ കഴിയില്ലെന്നു സുമതി മകനോട് പറഞ്ഞതായുള്ള വിവരം ലഭിച്ചു. ദമ്പതികളുടെ മകനും സാമ്പത്തികമായി വളരെ കഷ്ടത അനുഭവിക്കുന്നയാളാണെന്നാണ് വിവരം. മകന്‍ രാവിലെ വന്ന് അച്ഛനെ കുളിപ്പിച്ചിരുന്നു. മകന്‍ തിരികെപോയ ശേഷമാണ് കൊല നടന്നത്.
കഴിഞ്ഞ ആറ് മാസമായി കാഞ്ഞാംപുറത്തെ മകളുടെ വീട്ടിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. അടുത്തിടെയാണ് പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് മകന്‍ ഇവരെ മണിവാരിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
ഭര്‍ത്താവിനെ കൊന്നശേഷം ഇവര്‍ വീടിനടുത്തുള്ള കുളത്തിനടുത്തേക്ക് ഓടി ബോധരഹിതയായി വീണു. പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തശേഷവും ഇവര്‍ ബോധരഹിതയായി. തുടര്‍ന്ന് സുമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുമതി പൊലീസിനോട് കുറ്റം സമ്മതിച്ചു. പക്ഷാഘാതംമൂലം കിടപ്പിലായ ഗോപിയുടെ ദുരിതം താങ്ങാനാകാതെയാണ് കൊലപാതകമെന്നും സുമതി മൊഴി നല്‍കി. മരുന്നു വാങ്ങാന്‍ പണമില്ലാതെ കുടുംബം പ്രയാസത്തിലായിരുന്നു എന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സുമതിക്കും ജോലിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ ചില രാഷ്ട്രീയ സംഘടനകള്‍ ഇവരെ സഹായിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
വീട്ടിനുള്ളില്‍നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സുമതിയെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ കൊലയ്ക്ക് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

Keywords: Old man found dead in house, Thiruvananthapuram, News, Custody, Accused, Police, Crime, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.