മണ്‍റോ തുരുത്തില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാകാമെന്ന് പൊലീസിന്റെ സംശയം
Jan 19, 2022, 08:22 IST
കൊല്ലം: (www.kvartha.com 19.01.2022) മണ്‍റോ തുരുത്തില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമന്‍(75), ഭാര്യ വിലാസിനി(65) എന്നിവരാണ് മരിച്ചത്. ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ദാരുണ സംഭവം വെളിപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെ സംഭവം നടന്നതായാണ് സംശയം. ചൊവ്വാഴ്ച രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്.
രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയുടെ മൃതദേഹം കണ്ടെത്തിയത്. മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്‍. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം വീടിന്റെ ചുവരില്‍ എഴുതിയിരുന്നതായി കണ്ടെത്തി. പുരുഷോത്തമന്‍ എഴുതിയ ആത്മഹത്യാ കുറിപ്പാണ് ഇതെന്നാണ് പൊലീസിന്റെ അനുമാനം.
മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമനെന്നും ഇയാളെ മാനസികരോഗത്തിന് ചികിത്സിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.