Complaint | വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി 

 
Nursing Student's Hair Cut Incident During Vijayadashami Celebrations

Representational Image Generated By Meta AI

ADVERTISEMENT

● തദ്ദേശവാസികളുള്‍പ്പെടുന്നവരാണ് പരിപാടിയില്‍ പങ്കെടുത്തത്
● കൃത്യം നടത്തിയത് പുറത്തുള്ളവരാകാനുള്ള സാധ്യതയും കുറവ്
● കുടുംബത്തോട് വൈരാഗ്യമുള്ളവരാണോ പിന്നിലെന്ന സംശയവും ഉയരുന്നുണ്ട് 
മണ്ണഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴ: (KVARTHA) വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചതായി പരാതി. 
ശനിയാഴ്ച രാത്രി പ്രീതി കുളങ്ങരയില്‍ ക്ലബിന്റെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിക്കിടെയാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. 

Aster_MIMS

എന്നാല്‍ ആരാണ് മുടി മുറിച്ചതെന്നോ എപ്പോഴാണ് മുറിച്ചതെന്നോ വ്യക്തമല്ല. മുടിയുടെ ഒരു ഭാഗമാണ് മുറിച്ചത്. തദ്ദേശവാസികളുള്‍പ്പെടുന്നവരാണ് പരിപാടിയില്‍ പങ്കെടുത്തത്. അതുകൊണ്ടുതന്നെ കൃത്യം നടത്തിയത് പുറത്തുള്ളവരാകാനുള്ള സാധ്യതയും കുറവാണെന്ന് പൊലീസ് പറയുന്നു. കുടുംബത്തോടു വൈരാഗ്യമുള്ളവരാണോ ഇതിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്. പരാതിയില്‍ കേസെടുത്ത മണ്ണഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.

#Vijayadashami, #NursingStudent, #Crime, #Alappuzha, #HairCut, #KeralaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia