SWISS-TOWER 24/07/2023

HC Verdict | വയോധികർക്കെതിരെയുള്ള അക്രമങ്ങളിൽ പ്രതിയാകുന്നവർക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് ഹൈകോടതി

 


ADVERTISEMENT

ചണ്ഡീഗഢ്: (www.kvartha.com) പ്രായമായവർക്കെതിരെയുള്ള അക്രമങ്ങളിൽ പ്രതിയാകുന്നവർക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി. വയോധികയുടെ കമ്മലുകൾ നിഷ്കരുണം പിടിച്ചുപറിച്ചു എന്ന കുറ്റത്തിന് ജയിലിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്ന ജസ്റ്റിസ് അനൂപ് ചിത്ക്കരയുടേതാണ് സുപ്രധാനമായ വിധി.

HC Verdict | വയോധികർക്കെതിരെയുള്ള അക്രമങ്ങളിൽ പ്രതിയാകുന്നവർക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് ഹൈകോടതി

മുതിർന്ന പൗരന്മാർ അവരുടെ ശാരീരിക പരിമിതികൾ കാരണം ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ചിത്കാരയുടെ ഈ നിരീക്ഷണം. പലപ്പോഴും പ്രതികളുടെ ലക്ഷ്യം മുതിർന്ന പൗരന്മാരുടെ കൈവശമുള്ള സ്വർണവും പണവും ആണെങ്കിലും അത് കൈവശപ്പെടുത്താനുള്ള ശ്രമത്തിനിടെ ക്രൂരമായ അക്രമങ്ങളിൽ ഏർപെടുന്നത് പ്രായമായവരുടെ ജീവന് തന്നെ ഭീഷണിയാവുന്നുണ്ടെന്നും വിധിയിൽ കൂട്ടിച്ചേർത്തു.

'ഒഴിവാക്കാൻ പറ്റുന്ന സംഭവമായിരുന്നു. സ്വയം പ്രതിരോധിക്കാൻ ശേഷിയില്ലാത്ത പ്രായമായ സ്ത്രീയുടെ സ്വർണം തട്ടിയെടുക്കാനുള്ള പ്രതിയുടെ ദുരുദ്ദേശം വ്യക്തമാണ്. വിചാരണയ്ക്ക് മുമ്പുള്ള ദീർഘകാല തടവ്, മെഡികൽ അല്ലെങ്കിൽ പ്രായം എന്നിവയുടെ കാരണങ്ങളല്ലാതെ ഇത്തരം കുറ്റവാളികൾ ജാമ്യത്തിന് അർഹരല്ല', കേസിന്റെ വസ്‌തുതകൾ പരാമർശിച്ചുകൊണ്ട് ജസ്‌റ്റിസ് ചിത്‌ക്കര പറഞ്ഞു.

ഐപിസി സെക്ഷൻ 379-ബി, 454, 411, 34 വകുപ്പുകൾ പ്രകാരമാണ് ജലന്ധർ ജില്ലയിലെ കർത്താർപൂർ പൊലീസ് സ്റ്റേഷനിൽ തട്ടിപ്പറിച്ചതിനും ഭവനഭേദനത്തിനും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ ഇയാൾക്കെതിരെ മറ്റ് അഞ്ച് കേസുകളും ഉണ്ട്. പ്രതിയുടെ ക്രിമിനൽ ഭൂതകാലം കണക്കിലെടുത്ത്, പുറത്തിറങ്ങിയാൽ ഇയാൾ കുറ്റകൃത്യങ്ങളിൽ ഏർപെടാൻ സാധ്യതയുണ്ടെന്ന് സർക്കാർ അഭിഭാഷകൻ ജാമ്യാപേക്ഷയെ എതിർത്ത് വാദിച്ചു.

എന്നാൽ കുറ്റകൃത്യങ്ങളെയാണ് അപലപിക്കപ്പെടേണ്ടതെന്നും മറിച്ച് കുറ്റവാളിയെ അല്ലെന്നും ജസ്റ്റിസ് ചിത്ക്കര കൂട്ടിച്ചേർത്തു. എങ്കിലും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുമ്പോൾ ജാമ്യത്തിൽ വിട്ടയച്ചാൽ കൂടുതൽ ക്രിമിനൽ പ്രവൃത്തികളിൽ ഏർപെടില്ലെന്ന് കോടതിക്ക് ഉറപ്പു നൽകാൻ സാധിക്കില്ലെന്നും വിധിയിൽ പറയുന്നു. ഈ കാരണത്താൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളുന്നതായി ജസ്റ്റിസ്
അറിയിച്ചു. പ്രതിയുടെ കസ്റ്റഡി കാലയളവും ഇരയുടെ പ്രായവും പരിഗണിച്ച് വിചാരണ വേഗത്തിൽ ആക്കണമെന്നും കോടതി നിർദേശിച്ചു. കേസിന്റെ വിചാരണ മെയ് 31-നകം തീർപ്പാക്കാനാണ് വിചാരണ കോടതി നിർദേശിച്ചിരിക്കുന്നത്.

Keywords: Saurabh Malik, Judgement, Punjab & Hariyana Highcourt, News, Punjab, High Court, Bail, Case, Crime, Accused, Attack, Jail, Top-Headlines,National, Not entitled to bail in cases of crime against elderly: High Court.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia