Arrested | 'ലൈംഗിക പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകനോട് 2 ലക്ഷം രൂപ ആവശ്യപ്പെട്ടു'; കാമുകി അറസ്റ്റില്‍; സമാന കേസുകള്‍ വേറെയും, ബന്ധം സ്ഥാപിച്ച ശേഷം വ്യാജ ബലാത്സംഗ പരാതികള്‍ ഉന്നയിച്ച് ആളുകളെ കെണിയില്‍പെടുത്തുന്നതാണ് യുവതിയുടെ പതിവ് പരിപാടിയെന്ന് പൊലീസ്
Mar 31, 2023, 09:54 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലൈംഗിക പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകനോട് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസില്‍ യുവതി അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. അലിഗഡ് സ്വദേശിയായ സോഫിയ എന്ന യുവതിയാണ് അറസ്റ്റിലായത്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നേഹ ഠാക്കൂര്‍ എന്ന വ്യാജപേരില്‍ പരിചയപ്പെടുത്തിയാണ് സോഫിയ പരാതിക്കാരനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായി. ഇതിനിടെ തന്നെ വിവാഹം ചെയ്യണമെന്ന് സോഫിയ യുവാവിനോട് ആവശ്യപ്പെട്ടു. യുവാവ് സമ്മതിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ്, വ്യാജ ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി സോഫിയ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതെന്ന് അഡീഷനല്‍ ഡെപ്യൂടി പൊലീസ് കമിഷനര്‍ ശക്തി മോഹന്‍ അവാസ്തി വ്യക്തമാക്കി. ചതി മനസിലാക്കിയ യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അലിഗഡ് സ്വദേശിനിയായ സോഫിയയ്ക്ക് മുന്‍പും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് മനസിലാക്കി. ഇവര്‍ക്കെതിരെ അലിഗഡ് പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസുകള്‍ വേറെയുമുണ്ട്. ബന്ധം സ്ഥാപിച്ചശേഷം വ്യാജ ബലാത്സംഗ പരാതികള്‍ ഉന്നയിച്ച് ആളുകളെ കെണിയില്‍പെടുത്തുന്നതാണ് ഇവരുടെ രീതിയെന്നും ഡെപ്യൂടി കമിഷനര്‍ അറിയിച്ചു.
Keywords: News, National, New Delhi, Police, Crime, Accused, Arrested, Love, Complaint, Threat, Noida: Woman arrested for blackmailing, implicating lover in false molest case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.