SWISS-TOWER 24/07/2023

എറണാകുളത്ത് നവജാതശിശുവിനെ മാതാവ് പാറമടയില്‍ കെട്ടിതാഴ്ത്തി; വിവരം പുറത്തു വന്നത് രക്തസ്രാവം നിലയ്ക്കാത്തതിനെതുടര്‍ന്ന് 40കാരി ചികിത്സയ്ക്ക് എത്തിയപ്പോള്‍

 


ADVERTISEMENT



എറണാകുളം: (www.kvartha.com 03.06.2021) എറണാകുളം തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് നവജാതശിശുവിനെ അമ്മ പാറമടയില്‍ എറിഞ്ഞു. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായതോടെ വ്യാഴാഴ്ചയാണ് നാല്‍പ്പത് വയസുള്ള സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് സംഭവം അറിഞ്ഞത്. 
Aster mims 04/11/2022

ചൊവ്വാഴ്ചയാണ് പ്രസവിച്ച 40കാരിയെ ആശുപത്രിയില്‍വെച്ച് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോഴാണ് താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കെട്ടിതാഴ്ത്തിയെന്നും അവര്‍ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

എറണാകുളത്ത് നവജാതശിശുവിനെ മാതാവ് പാറമടയില്‍ കെട്ടിതാഴ്ത്തി; വിവരം പുറത്തു വന്നത് രക്തസ്രാവം നിലയ്ക്കാത്തതിനെതുടര്‍ന്ന് 40കാരി ചികിത്സയ്ക്ക് എത്തിയപ്പോള്‍


കുഞ്ഞിനെ പാറമടയില്‍ കല്ലിട്ട് കെട്ടിതാഴ്ത്തി എന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പാറമടയിലെത്തി പരിശോധന നടത്തുകയാണ്. ഉപയോഗശൂന്യമായ പാറമടയില്‍ നിന്നും കുഞ്ഞിനെ കണ്ടെത്താന്‍ സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. 

നാല്‍പ്പത്ത് വയസുള്ള ഈ സ്ത്രീക്ക് നാല് മക്കളുണ്ട്. മക്കളില്‍ മൂത്തയാള്‍ക്ക് 24 വയസുണ്ട്. ഗര്‍ഭിണിയായിരുന്നുവെന്ന വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന. കൃത്യം ചെയ്യാന്‍ ഇവരുടെ ഭര്‍ത്താവ് സഹായിച്ചോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. 

പ്രസവവും രണ്ട് ദിവസം നീണ്ട രക്തസ്രവവും കാരണം അവശയായ അമ്മ നിലവില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. 

Keywords:  News, Kerala, State, Ernakulam, Crime, New Born Child, Mother, Police, Custody, Hospital, Treatment, Doctor, Newborn baby killed in Ernakulam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia