Scam Alert | വാട്സ്ആപ്പില്‍ തട്ടിപ്പുകാര്‍ വിലസുന്നു; കുടുങ്ങിയാല്‍ മാനവും പണവും വരെ നഷ്ടപ്പെടാം! ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും
May 8, 2023, 16:21 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിങ് അപ്ലിക്കേഷനാണ് വാട്ട്സ്ആപ്പ്. നിര്‍ഭാഗ്യവശാല്‍, തട്ടിപ്പുകാര്‍ പതിവായി വ്യക്തിഗത വിവരങ്ങളും പണവും മോഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ഒരു പ്ലാറ്റ്ഫോം കൂടിയാണിത്. അടുത്തിടെ, അജ്ഞാത അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് ആളുകള്‍ക്ക് കോള്‍ ചെയ്ത് തട്ടിപ്പിനിരയാക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് കോളുകളും സന്ദേശങ്ങളും ലഭിക്കുന്നതിനെക്കുറിച്ച് ട്വിറ്ററില്‍ ധാരാളം ഉപയോക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
അന്താരാഷ്ട്ര കോളുകളെ സൂക്ഷിക്കുക
എത്യോപ്യ, മലേഷ്യ, ഇന്തോനേഷ്യ, കെനിയ, വിയറ്റ്നാം തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നാണ് കോളുകള്‍ വരുന്നതെന്ന് പൊലീസ് പറയുന്നു. എങ്കിലും, കോളില്‍ കാണുന്ന കോഡ് തട്ടിപ്പുകാര്‍ വിളിക്കുന്ന രാജ്യത്തിന്റേതായിരിക്കില്ല. ഇന്റര്‍നെറ്റ് ഉപയോഗിചാണ് വാട്ട്സ്ആപ്പ് കോളുകള്‍ നടത്തുന്നത്, ചില ഏജന്‍സികള്‍ വാട്ട്സ്ആപ്പ് കോളുകള്‍ക്കായി അന്താരാഷ്ട്ര നമ്പറുകള്‍ റിസീവര്‍ ഉള്ള അതേ നഗരത്തില്‍ വില്‍ക്കുന്നു. അതിനാല്‍, അന്താരാഷ്ട്ര കോള്‍ നിരക്കുകള്‍ ഈടാക്കാതെ ആര്‍ക്കും അന്താരാഷ്ട്ര നമ്പറുകള്‍ ഉപയോഗിച്ച് കോളുകള്‍ ചെയ്യാം.
അജ്ഞാത അന്താരാഷ്ട്ര കോളുകള്‍ അവഗണിക്കുക എന്നതാണ് സ്വയം പരിരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഈ കോളുകള്‍ സാധാരണയായി നീലനിറത്തില്‍ ദൃശ്യമാകും, അധിക സുരക്ഷയ്ക്കായി അവ നിരസിക്കുകയും നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുന്നത് മുതല്‍ പണം തട്ടിയെടുക്കുന്നത് വരെയുള്ള ദുരുദ്ദേശ്യങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ഉണ്ടാകാം.
ജോലി വാഗ്ദാനങ്ങള്‍
വാട്ട്സ്ആപ്പിലെ മറ്റൊരു തരം തട്ടിപ്പാണിത്. തട്ടിപ്പുകാര്‍ പ്രശസ്ത കമ്പനികളുടെ പ്രതിനിധികളായി വേഷമിടുകയും വീട്ടില്‍ നിന്ന് ചെയ്യാന്‍ കഴിയുന്ന പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ടാസ്ക്കുകള് പൂര്‍ത്തിയാക്കുന്നതിന് ചെറിയ പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ടാണ് തട്ടിപ്പുകാര്‍ പലപ്പോഴും ആളുകളെ ആകര്‍ഷിക്കുന്നത്. ഒരിക്കല്‍ അവര്‍ ഉപയോക്താവിന്റെ വിശ്വാസം നേടിയെടുത്താല്‍, അവര്‍ ഉപയോക്താക്കളെ വലിയ കെണിയില്‍ കുരുക്കുകയും, പണം നഷ്ടമാവുന്ന അവസ്ഥയിലേക്ക് നിലയിലേക്ക് എത്തിക്കുകയും ചെയ്യും.
ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് അകന്നു നില്‍ക്കുകയും നിങ്ങള്‍ ഇടപഴകുന്നവര്‍ വിശ്വസ്തരാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഒരു അപരിചിതന് ആവശ്യപ്പെടുമ്പോള്‍ ഒരിക്കലും പണം കൈമാറുകയോ വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുത്. ശരിയല്ലെന്ന് തോന്നുന്ന ഓഫറുകളെ സൂക്ഷിക്കുക, എന്തെങ്കിലും സാമ്പത്തികപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് എപ്പോഴും അതിനെ കുറിച്ച് പഠിക്കുക.
വാട്ട്സ്ആപ്പ് നമ്മുടെ ജീവിതത്തിന്റെ പ്രധാനമായ ഘടകമായി മാറിയിരിക്കുന്നു. പ്ലാറ്റ്ഫോമില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ജാഗ്രത പാലിക്കുകയും സ്വയം പരിരക്ഷിക്കുന്നതിന് മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യേണ്ടത് മുഖ്യമാണ്. ഒരു അജ്ഞാത അന്താരാഷ്ട്ര നമ്പറില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു കോള്‍ ലഭിക്കുകയാണെങ്കില്‍, അതിന് ഉത്തരം നല്‍കരുത്, നമ്പര്‍ ബ്ലോക്ക് ചെയ്യുക. അതുപോലെ, ആരെങ്കിലും നിങ്ങള്‍ക്ക് വാട്ട്സ്ആപ്പില്‍ ജോലി വാഗ്ദാനം ചെയ്യുകയാണെങ്കില്‍, ജാഗ്രത പാലിക്കുക.

Got these messages and calls from unknown intnl numbers on @WhatsApp. DK what's happening, saw scores of other tweets abt others facing this issue too. What's happening #WhatsAppCallScam #whatsappscam pic.twitter.com/iQ4OnDtvUG
— sanjana (she/her) (@sanjanausd08) May 8, 2023
സ്വയം എങ്ങനെ സംരക്ഷിക്കാംWTF is happening! I keep getting missed calls on WhatsApp from unknown numbers from different parts of the world every single day. It’s now so bad, I have to keep my phone on silent
— Ray Stings (@Purba_Ray) May 7, 2023
ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് അകന്നു നില്‍ക്കുകയും നിങ്ങള്‍ ഇടപഴകുന്നവര്‍ വിശ്വസ്തരാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഒരു അപരിചിതന് ആവശ്യപ്പെടുമ്പോള്‍ ഒരിക്കലും പണം കൈമാറുകയോ വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുത്. ശരിയല്ലെന്ന് തോന്നുന്ന ഓഫറുകളെ സൂക്ഷിക്കുക, എന്തെങ്കിലും സാമ്പത്തികപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് എപ്പോഴും അതിനെ കുറിച്ച് പഠിക്കുക.
വാട്ട്സ്ആപ്പ് നമ്മുടെ ജീവിതത്തിന്റെ പ്രധാനമായ ഘടകമായി മാറിയിരിക്കുന്നു. പ്ലാറ്റ്ഫോമില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ജാഗ്രത പാലിക്കുകയും സ്വയം പരിരക്ഷിക്കുന്നതിന് മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യേണ്ടത് മുഖ്യമാണ്. ഒരു അജ്ഞാത അന്താരാഷ്ട്ര നമ്പറില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു കോള്‍ ലഭിക്കുകയാണെങ്കില്‍, അതിന് ഉത്തരം നല്‍കരുത്, നമ്പര്‍ ബ്ലോക്ക് ചെയ്യുക. അതുപോലെ, ആരെങ്കിലും നിങ്ങള്‍ക്ക് വാട്ട്സ്ആപ്പില്‍ ജോലി വാഗ്ദാനം ചെയ്യുകയാണെങ്കില്‍, ജാഗ്രത പാലിക്കുക.
Keywords: World News, WhatsApp, Scam Alert, Social Media, Cyber Crime, WhatsApp Scam, New WhatsApp Scam: International calls and job offers from scammers spark outrage on social media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.