വാറങ്കലില്‍ ഒമ്പത് പേരെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ പുതിയ ട്വിസ്റ്റ്; എല്ലാവരെയും കൊന്ന് കിണറ്റില്‍ തള്ളിയത് മറ്റൊരു കൊലപാതകം മറയ്ക്കാന്‍
May 26, 2020, 17:29 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 26.05.2020) തെലങ്കാനയിലെ വാറങ്കലില്‍ ഒമ്പത് പേരെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ പുതിയ ട്വിസ്റ്റ്. അറസ്റ്റിലായ മുഖ്യപ്രതി സഞ്ജയ് കുമാര്‍ യാദവിന്റെ ചില വെളിപ്പെടുത്തലുകളിലൂടെ മറ്റൊരു കൊലക്കേസില്‍ കൂടി ചുരുളഴിയുന്നു.
പ്രതിയായ സഞ്ജയ് കുമാര്‍(24) എന്ന യുവാവ് മറ്റൊരു യുവതിയുടെ കൊലപാതക വിവരം പുറത്തറിയിക്കാതിരിക്കാനാണ് ഒമ്പത് പേരെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് ബിഹാര്‍ സ്വദേശിയായ സഞ്ജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു യുവതിയെയും സഞ്ജയ് കുമാര്‍ കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു. മഖ്സൂദ് ആലം(48), ഭാര്യ നിഷ, മൂന്ന് മക്കള്‍, മൂന്ന് വയസ്സുകാരനായ പേരമകന് അടക്കം ഒമ്പത് പേരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട മഖ്സൂദ് ആലത്തിന്റെ ഭാര്യ നിഷയുടെ മൂത്ത സഹോദരിയുടെ മകള്‍ റഫീഖ(36)യുടെ മരണം കൊലപാതകമാണെന്നാണ് പുതിയ കണ്ടെത്തല്‍. മാര്‍ച്ച് ആറിനാണ് റഫീഖ ട്രെയിനില്‍നിന്ന് വീണ് മരിച്ചത്. എന്നാല്‍ പാനീയത്തില്‍ മയക്കുമരുന്ന് നല്കിയ ശേഷം സഞ്ജയ് കുമാര്‍ റഫീഖയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ മരണത്തില്‍ നിഷ സംശയം ഉന്നയിച്ചതും നിഷയുടെ മകള്‍ ബുഷ്റ സഞ്ജയ് കുമാറുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറിയതുമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പേ ബിഹാറില്‍നിന്ന് വാറങ്കലില്‍ എത്തിയ സഞ്ജയ് കുമാര്‍ റഫീഖയുമായി അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസവും തുടങ്ങി. ഇതിനിടെ റഫീഖയുടെ ഇളയ മകളോട് സഞ്ജയ് കുമാര്‍ അടുത്തിടപഴകുന്നത് അവര്‍ ശ്രദ്ധിച്ചിരുന്നു. ഇക്കാര്യം സഞ്ജയ് കുമാറിനോട് പറയുകയും ഇനിയും തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു. മാത്രമല്ല, എത്രയും പെട്ടെന്ന് തന്നെ വിവാഹം കഴിക്കണമെന്നും റഫീഖ ആവശ്യപ്പെട്ടു. ഇതോടെയാണ് റഫീഖയെ കൊലപ്പെടുത്താന്‍ സഞ്ജയ് കുമാര്‍ തീരുമാനിച്ചത്.
തുടര്‍ന്ന് മാര്‍ച്ച് ആറിന് വീട്ടുകാരുമായി വിവാഹക്കാര്യം ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് ഇയാള്‍ റഫീഖയുമായി യാത്രതിരിച്ചു. ഗരീബ് രഥ് എക്സ്പ്രസില്‍ വിശാഖപട്ടണത്തേക്കായിരുന്നു യാത്ര. ഇതിനിടെ കുടിക്കാന്‍ നല്കിയ സംഭാരത്തില് ഇയാള്‍ മയക്കുമരുന്ന് കലര്‍ത്തി. തുടര്‍ന്ന് അബോധാവസ്ഥയിലായ റഫീഖയെ ട്രെയിനില്‍നിന്ന് തള്ളിയിടുകയായിരുന്നു. ട്രെയിനില്‍നിന്ന് വീണ് മരിച്ചെന്നാണ് പോലീസിന് നല്കിയ മൊഴി. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല.
എന്നാല്‍ റഫീഖയുടെ മരണത്തില്‍ ബന്ധുവായ നിഷയ്ക്ക് സംശയമുണ്ടായിരുന്നു. ഇക്കാര്യം അവര്‍ സഞ്ജയ് കുമാറിനോട് നേരിട്ട് ചോദിക്കുകയും ചെയ്തു. ഇതിനിടെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന നിഷയുടെ മകള്‍ ബുഷ്റയുമായുണ്ടായിരുന്ന ബന്ധവും തകര്‍ന്നു. ഈ വിരോധങ്ങളെല്ലാമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്.
കൂട്ടാളികളായ മൂന്ന് പേരുടെ സഹായത്തോടെയായിരുന്നു കൂട്ടക്കൊല ആസൂത്രണം ചെയ്തത്. സംഭവദിവസം നടന്ന ജന്മദിനാഘോഷത്തില് വിളമ്പിയ ശീതളപാനീയത്തിലാണ് വിഷം കലര്‍ത്തിയത്. തുടര്‍ന്ന് ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ വലിച്ചിഴച്ച് കൊണ്ടുപോയി കിണറ്റില്‍ തള്ളുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളിയത്.
Keywords: News, National, Telangana, Hyderabad, Murder, Well, Family, Accused, Crime, Police, Train, New Report About Warangal Mass Murder Case

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.