ബാച്ചിലര്‍ പാര്‍ട്ടി യൂട്യൂബില്‍: അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെ കേസ്

 


 ബാച്ചിലര്‍ പാര്‍ട്ടി യൂട്യൂബില്‍:  അപ്‌ലോഡ് ചെയ്തവര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: മലയാള സിനിമ വീണ്ടും നിയമക്കുരുക്കിലേക്ക്. ഇത്തവണ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതാണ് കേസായിരിക്കുന്നത്.  ബാച്ചിലര്‍ പാര്‍ട്ടി സിനിമ യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെല്‍ കേസെടുത്തു. യൂ ട്യൂബില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്ത ആയിരത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.  ഇതുമായിബന്ധപ്പെട്ട് 16 പേരെ പ്രതികളാക്കി എഫ് ഐ ആര്‍ സമര്‍പ്പിച്ചു.

ഇന്റര്‍നെറ്റില്‍ ബാച്ചിലര്‍ പാര്‍ട്ടിയുടെ വ്യാജപകര്‍പ്പ് 33,000 പേര്‍ കണതായി ആന്റി പൈറസി സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.മുംബയിലുള്ള തേജസ് നായര്‍, തമിഴ് വാക്കേഴ്‌സ് എന്നിവരാണ് ചിത്രം യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇവരെ ഫോണില്‍ ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ട്.

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പലര്‍ക്കും നോട്ടീസും അയച്ചിട്ടുണ്ട്. ബാച്ചിലര്‍ പാര്‍ട്ടിയുടെ സി ഡി പുറത്തിറക്കിയ മൂവി ചാനല്‍ കമ്പനി, സ്വകാര്യ സംരംഭമായ ജാദൂടെക് സൊല്യൂഷന്‍സ് കമ്പനിയുമായി ചേര്‍ന്ന് രൂപം നല്‍കിയ ജാദു എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

SUMMARY: Tens of thousands of Indians who care little for copyright and patent rules on the internet are getting a serious warning from down south in Kerala, where police are poised to bring to book a few thousand people who have either uploaded or watched the pirated version of a Malayalam movie on the internet.

key words: 
Indians , copyright , patent rules , internet, Kerala, , pirated version , Malayalam movie ,internet,  Bachelor Party,  YouTube, internet sites, Keralite manfrom Pune , Amal Neerad movie, non-resident Keralites, CD and DVD
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia