Killed | കോഴിക്കറിയെ ചൊല്ലി തര്‍ക്കം; ദമ്പതികള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ അയല്‍വാസി അടിയേറ്റ് മരിച്ചു
Oct 23, 2022, 17:17 IST
ഭോപാല്‍: (www.kvartha.com) ചവാനി പഥറില്‍ ദമ്പതികള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനെത്തിയ അയല്‍വാസി അടിയേറ്റ് മരിച്ചു. ബബ്ലു അഹിര്‍വാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ അയല്‍വാസി പപ്പു അഹിര്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ചയാണ് പരിസരവാസികളെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. കോഴിയെ കറി വയ്ക്കുന്നതിനെ ചെയ്യുന്നതിനെച്ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയപ്പോഴാണ് ബബ്ലു അഹിര്‍വാര്‍ മര്‍ദനമേറ്റ് മരിച്ചത്.
പ്രതി പപ്പു അഹിര്‍വാര്‍ ഭാര്യയെ ക്രൂര മര്‍ദനത്തിന് ഇരയാക്കി. ഇരുവരും തമ്മിലുള്ള വഴക്ക് കേട്ട് അയല്‍വാസികളെത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ബബ്ലുവിനെ പപ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ബബ്ലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.
ചൊവ്വാഴ്ചയാണ് കൃത്യം നടന്നതെങ്കിലും വെള്ളിയാഴ്ച പ്രതി പപ്പു അഹിര്‍വാറിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് കിരണ്‍ ലത കര്‍കേത പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.