Arrested | സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ പണയം ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) സ്വര്‍ണം പൂശിയ ഈയ ആഭരണങ്ങള്‍ പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 2022-ല്‍ തളിപ്പറമ്പ് ചിറവക്കലിലെ സൗത് ഇന്‍ഡ്യന്‍ ബാങ്കില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ പണയം വെച്ചു 72.70 ലക്ഷം രൂപ തട്ടിയെടുതെന്ന കേസിലെ എട്ടാംപ്രതി പി നദീറിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
    
Arrested | സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ പണയം ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

2020 നവംബര്‍ 25മുതല്‍ വിവിധ തീയതികളിലായി ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജഅഫര്‍ തലയില്ലത്തും ബന്ധുക്കളും സുഹൃത്തുക്കളുമായ ടി റസിയ, സി പി ഫൗസിയ, എസ് എ പി മുബീന അസീസ്, ടി ഹവാസ് ഹമീദ്, എ ജി സമീറ, തലയില്ലത്ത് അഹ്മദ്, പി നദീര്‍, വി പി കുഞ്ഞാമി, താഹിറ അശ്‌റഫ് എന്നിവര്‍ 2.74 കിലോ ഗ്രാം വ്യാജസ്വര്‍ണം പണയംവെച്ചു 72.70 ലക്ഷം രൂപ കൈപ്പറ്റി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് കേസ്.

ആഭരണങ്ങളില്‍ നാലുഗ്രാമോളം സ്വര്‍ണം പൂശിയിരുന്നതിനാല്‍ അപ്രൈസര്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പു കണ്ടെത്താനായിരുന്നില്ല. പണയ സ്വര്‍ണം തിരിച്ചെടുക്കാന്‍ ആരുംവരാത്തതിനെ തുടര്‍ന്ന് ലേലനടപടികളിലേക്ക് ബാങ്ക് നീങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി പണയ ആഭരണങ്ങള്‍ മുറിച്ചു നോക്കിയപ്പോഴാണ് തട്ടിപ്പു പുറത്തറിയുന്നതെന്ന് പരാതിയില്‍ പറയുന്നു.

ഈയത്തില്‍ ആഭരണങ്ങള്‍ പണിത് അതിനു മേല്‍ കട്ടിയായി സ്വര്‍ണം പൂശുകയായിരുന്നുവെന്നാണ് ആരോപണം. സൗത് ഇന്‍ഡ്യന്‍ ബാങ്ക് തളിപ്പറമ്പ് ശാഖ ചീഫ് മാനജറുടെ പരാതിയില്‍ 2022- നവംബറിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഒന്നാം പ്രതി ജാഫര്‍, മുബീന അസീസ്, ഹവാസ്, ഹമീദ് എന്നിവര്‍ അറസ്റ്റിലായിരുന്നു. കേസില്‍ ആറുപ്രതികളെകൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. 

Keywords: Arrested, Crime, Police FIR, Kerala News, Kannur News, Malayalam News, Crime News, One more arrested in bank gold fraud case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia