ആര്യന്‍ ഖാനില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെടുത്തത് കണ്ണട സൂക്ഷിച്ചിരുന്ന കെയ്‌സില്‍ നിന്ന്; അറസ്റ്റിലായ മറ്റുള്ളവര്‍ സൂക്ഷിച്ചിരുന്നത് സാനിറ്ററി പാഡുകള്‍ക്കിടയിലും മരുന്നു സൂക്ഷിക്കുന്ന ബോക്‌സുകളിലുമെന്ന് എന്‍ സി ബി; അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം നടന്‍ സല്‍മാന്‍ ഖാന്‍ ഷാരൂഖിന്റെ വസതിയിലെത്തി

 


മുംബൈ: (www.kvartha.com 04.10.2021) ആഡംബര കപ്പലിലെ ലഹരി പാര്‍ടിക്കിടെ കഴിഞ്ഞദിവസം അറസ്റ്റിലായ ബോളിവുഡ് താരം ശാരൂഖാന്റെ മകന്‍ 23 കാരനായ ആര്യന്‍ ഖാനില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെടുത്തത് കണ്ണട സൂക്ഷിച്ചിരുന്ന കെയ്‌സില്‍ നിന്നുമെന്ന് എന്‍ സി ബി. അറസ്റ്റിലായ മറ്റുള്ളവര്‍ സൂക്ഷിച്ചിരുന്നത് സാനിറ്ററി പാഡുകള്‍ക്കിടയിലും മരുന്നു സൂക്ഷിക്കുന്ന ബോക്‌സുകളിലുമാണെന്നും എന്‍സിബി ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.

ആര്യന്‍ ഖാനില്‍ നിന്നും ലഹരി വസ്തുക്കള്‍ കണ്ടെടുത്തത് കണ്ണട സൂക്ഷിച്ചിരുന്ന കെയ്‌സില്‍ നിന്ന്; അറസ്റ്റിലായ മറ്റുള്ളവര്‍ സൂക്ഷിച്ചിരുന്നത് സാനിറ്ററി പാഡുകള്‍ക്കിടയിലും മരുന്നു സൂക്ഷിക്കുന്ന ബോക്‌സുകളിലുമെന്ന് എന്‍ സി ബി; അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം നടന്‍ സല്‍മാന്‍ ഖാന്‍ ഷാരൂഖിന്റെ വസതിയിലെത്തി

ആര്യന്റെ അറസ്റ്റിനു പിന്നാലെ ബാന്ദ്ര, അന്ധേരി, ലോഖണ്ട് വാല എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകള്‍കിടെ ലഹരി ഉല്‍പന്നങ്ങളുടെ ഡീലറെയും നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. അതിനിടെ, ഞായറാഴ്ച രാത്രിയോടെ ബോളിവുഡ് സൂപെര്‍ താരം സല്‍മാന്‍ ഖാന്‍ മുംബൈയിലെ ശാരൂഖ് ഖാന്റെ വീട്ടിലെത്തി.

ശാരൂഖിന്റെ മകന്‍ ആര്യനെ ലഹരി ഉല്‍പന്ന വിരുദ്ധ ഏജന്‍സി അറസ്റ്റു ചെയ്തു മണിക്കൂറുകള്‍കകമാണു സല്‍മാന്റെ സന്ദര്‍ശനം. അതേസമയം ശാ
രൂഖ് ഖാന്‍ സ്ഥലത്തില്ല. സിനിമാ ചിത്രീകരണത്തിനായി വിദേശത്താണ്. വിവരമറിഞ്ഞ് ഷൂടിംഗ് നിര്‍ത്തിവച്ച് താരം ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.

23 കാരനായ ആര്യന്‍ അടക്കം എട്ടു പേരെയാണ് ഞായറാഴ്ച ആഡംബര കപ്പലിലെ ലഹരി പാര്‍ടിക്കിടെ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ വാങ്ങല്‍, കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ആര്യനെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ കപ്പല്‍ യാത്രയ്ക്കുള്ള ടികെറ്റോ കാബിനോ സീറ്റോ ആര്യന് ഉണ്ടായിരുന്നില്ലെന്നും വാട്‌സ് ആപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ആര്യന്റെ അഭിഭാഷകന്‍ പറഞ്ഞു. ബോര്‍ഡിങ് പാസ് പോലും ഇല്ലാത്ത ആര്യന്‍ ക്ഷണം സ്വീകരിച്ചാണു ക്രൂസ് കപ്പലില്‍ എത്തിയതെന്നും ആര്യനെതിരെ തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്യന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.

Keywords:  NCB: Found drugs in Aryan Khan's lens case, between sanitary pads of other accused, Mumbai, News, Crime, Criminal Case, Arrested, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia