Infant Killed | 'മാനഹാനി ഭയന്ന് പ്രസവത്തിന് പിന്നാലെ നവജാതശിശുവിനെ അമ്മ ഫ്‌ലാറ്റില്‍ നിന്നും എറിഞ്ഞു കൊന്നു'; 19 കാരിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com) മാനഹാനി ഭയന്ന് പ്രസവത്തിന് പിന്നാലെ നവജാതശിശുവിനെ അമ്മ ഫ്‌ലാറ്റില്‍ നിന്നും താഴേക്ക് എറിഞ്ഞു കൊന്നതായി റിപോര്‍ട്. നവിമുംബൈയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. രണ്ടാം നിലയില്‍ നിന്ന് താഴെ വീണ കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചുവെന്നാണ് വിവരം.
Aster mims 04/11/2022

പൊലീസ് പറയുന്നത്: 19കാരിയാണ് സ്വന്തം കുഞ്ഞിനോട് ക്രൂരകൃത്യം ചെയ്തത്. ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനാലയിലൂടെ താഴേക്കെറിഞ്ഞ് കൊല്ലുകയായിരുന്നു. ഉറ്റബന്ധുവില്‍ നിന്ന് ഗര്‍ഭിണിയായതില്‍ മാനഹാനി ഭയന്നായിരുന്നു കൊലപാതകം.

ഗര്‍ഭിണിയായ വിവരം പെണ്‍കുട്ടി ആരെയും അറിയിക്കാതെ വളരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. നവി മുംബൈയിലെ ഒരു പ്രാന്തപ്രദേശത്ത് അമ്മയുടെ അമ്മായിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. വീട്ടുകാര്‍ക്കും പ്രസവം വരെ സംശയം തോന്നിയിരുന്നില്ല.

Infant Killed | 'മാനഹാനി ഭയന്ന് പ്രസവത്തിന് പിന്നാലെ നവജാതശിശുവിനെ അമ്മ ഫ്‌ലാറ്റില്‍ നിന്നും എറിഞ്ഞു കൊന്നു'; 19 കാരിക്കെതിരെ കൊലക്കുറ്റത്തിന് കേസ്


കൗമാരക്കാരിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം) ഉള്‍പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പെണ്‍കുട്ടിക്കെതിരെ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

Keywords:  News,National,India,Mumbai,Local-News,Case,Police,Crime,Killed,Child, Navi Mumbai: Woman throws newborn to death 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia