SWISS-TOWER 24/07/2023

നാഗാലാന്‍ഡില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; സൈനികര്‍ക്കെതിരെ സ്വമേധയ കേസെടുത്ത് പൊലീസ്; 'പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു'

 


ADVERTISEMENT


കൊഹിമ: (www.kvartha.com 06.12.2021) ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ഖനി തൊഴിലാഴികളായ 13 ഗ്രാമീണര്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതില്‍ സ്വമേധയ കേസെടുത്ത് നാഗാലാന്‍ഡ് പൊലീസ്. 
സൈന്യത്തിന്റെ 21-ാം സെപ്ഷ്യല്‍ പാരാ ഫോഴ്‌സിലെ സൈനികര്‍ക്കെതിരെയാണ് കേസെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ് ഐ ആറില്‍ പറയുന്നു. 
Aster mims 04/11/2022

നാഗാലാന്‍ഡില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; സൈനികര്‍ക്കെതിരെ സ്വമേധയ കേസെടുത്ത് പൊലീസ്; 'പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു'


ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്. വെടിവയ്പ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുകയാണ്. മോന്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. ജില്ലയില്‍ നിരോധനാഞ്ജന പ്രഖ്യാപിച്ചു. 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന സംഘര്‍ഷത്തില്‍ ഞായറാഴ്ച രാത്രി രണ്ട് പേര്‍ കൂടി മരിച്ചു. ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. ഇതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം 15 ആയി.

Keywords:  News, National, India, Crime, Killed, Death, Police, Case, Shoot, Shoot dead, Nagaland Firing: Mon Police File Suo Motu FIR Against 21 Para, Say 'Intention Was Murder'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia