നായ്ക്കള്‍ എന്തോ കടിച്ചുകീറി ഭക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കുട്ടികള്‍ കളി മാറ്റിവെച്ച് കൗതുകത്തോടെ നോക്കി; പക്ഷേ അവര്‍ കണ്ടതാകട്ടെ യുവതിയുടെ മൃതദേഹവും!

 


ADVERTISEMENT

മാണ്ഡ്യ: (www.kvartha.com 22.02.2020) യുവതിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. മനുഷ്യ ശരീര ഭാഗങ്ങള്‍ തിന്നുന്ന നായ്ക്കളെ ഹെമ്മിഗെ ഗ്രാമവാസികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

ശര്‍ക്കര നിര്‍മ്മാണ യൂണിറ്റിന്റെ സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ നായ്ക്കള്‍ മനുഷ്യ മാംസം പോലെ കാണപ്പെടുന്ന വസ്തു ഭക്ഷിക്കുന്നത് കണ്ടു. സംഭവ സ്ഥലത്തെത്തിയ അവര്‍ മുതിര്‍ന്നവരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അവരെത്തി നോക്കുമ്പോള്‍, ഒരു സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടു. 'മൃതദേഹം കഷണങ്ങളാക്കി, ചാക്കില്‍ നിറച്ച് കുറ്റിക്കാട്ടില്‍ എറിഞ നിലയിലായിരുന്നു.'എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ക്കായി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുമെന്നും പോലീസ് വ്യക്തമാക്കി.
 
നായ്ക്കള്‍ എന്തോ കടിച്ചുകീറി ഭക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കുട്ടികള്‍ കളി മാറ്റിവെച്ച് കൗതുകത്തോടെ നോക്കി; പക്ഷേ അവര്‍ കണ്ടതാകട്ടെ യുവതിയുടെ മൃതദേഹവും!

Keywords:  News, National, India, Dead Body, Dog, Police, Children, Crime, Mysuru: Woman's body found in bushes
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia