Assaulted | ഞെട്ടിക്കുന്ന സംഭവം! 'ഒന്നാം ക്ലാസ് വിദ്യാര്‍ഥി 3 വയസുകാരിയെ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്തു'; കസ്റ്റഡിയില്‍
Apr 16, 2023, 16:16 IST
മുസാഫര്‍നഗര്‍: (www.kvartha.com) ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലെ ഒരു സ്‌കൂളില്‍ വെച്ച് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു. ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിക്കുന്നതെന്നും ഇന്നസെന്റ് പ്ലേഗ്രൂപ്പിലെ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടിയെന്നും പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച പെണ്‍കുട്ടിയെ സ്‌കൂളിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്നും ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തുപറഞ്ഞതെന്നും ബന്ധുക്കള്‍ അറിയിച്ചു.
നിലവില്‍ കുട്ടിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. ആണ്‍കുട്ടിക്ക് 10 വയസ് പ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ചികിത്സയും നടക്കുന്നുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. രാജ്യത്ത് ഇത്തരമൊരു സംഭവം ഇതാദ്യമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സമാനമായ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 12 വയസുള്ള ആണ്‍കുട്ടി മൂന്ന് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്.
< !- START disable copy paste -->

Keywords: UP-News, Police-Custody, Student-News, #School-News, National News, Malayalam News, Muzaffar Nagar News, Uttar Pradesh News, Molestation, Girl Student Assaulted, Muzaffarnagar shocker: Class 1 student assaults 3-year-old girl on school in Uttar Pradesh; detained.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.