വാളയാര്‍ കേസില്‍ സര്‍ക്കാരിനെതിരെ ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച പ്രമുഖ സിനിമാ സംവിധായകനെതിരെ വധഭീഷണി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 30.10.2019) വാളയാര്‍ പീഡന കേസില്‍ പോലീസ് അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ച ചലച്ചിത്ര സംവിധായകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. സംവിധായകന്‍ മൊയ്തു താഴത്താണ് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി പി ടി പ്രതീഷ് കുമാറിന് തനിക്കു നേരെയുള്ള ഭീഷണിയുടെ ഓഡിയോ തെളിവുകളടക്കം പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 ന് തനിക്കു നേരെ രഞ്ജിത്ത് വള്ളും പറമ്പത്ത് എന്നയാള്‍ ഫെയ്‌സ് ബുക്കിലൂടെ വധഭീഷണി മുഴക്കിയതായും, വ്യക്തിപരമായി അവഹേളിക്കുന്ന രീതിയില്‍ പോസ്റ്റിട്ടതായും പരാതിയില്‍ പറയുന്നു . പരാതിയല്‍ എസ് പി യുടെ നിര്‍ദേശപ്രകാരം സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


 വാളയാര്‍ കേസില്‍ സര്‍ക്കാരിനെതിരെ ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച പ്രമുഖ സിനിമാ സംവിധായകനെതിരെ വധഭീഷണി

ഒഞ്ചിയം രക്തസാക്ഷി ടി പി ചന്ദ്രശേഖരന്റെ ജീവിതത്തെ ആസ്പദമാക്കി ടി പി 51 വെട്ടുകള്‍ എന്ന സിനിമ സംവിധാനം ചെയ്തയാളാണ് മൊയ്തു താഴത്ത്. വിവാദമായ സിനിമയെടുത്തതിന് നേരത്തെ മൊയ്തുവിന് വിവിധ കോണുകളില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു. ഇതിനു ശേഷം പോലീസ് സുരക്ഷയുമൊരുക്കിയിരുന്നു.

ഇപ്പോള്‍ വീണ്ടും മൊയ്തുവിനെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുകയാണ്. വാളയാര്‍ സംഭവത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മൊയ്തു നവമാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത്. ഇതാണ് ഭീഷണി മുഴക്കാന്‍ കാരണമെന്ന് സംശയിക്കുന്നു.


Keywords:  Murder threat against film director Moidu Thazhathu, Kannur, News, Cinema, Director, Life Threat, Crime, Criminal Case, Facebook, Post, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia