SWISS-TOWER 24/07/2023

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊല: പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന, കൊലനടത്തിയത് അതിക്രൂരമായി, പ്രാദേശിക സഹായം ലഭിച്ചതായും പോലീസിന് വിവരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 18.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃഷ്ണന്റെ മകന്‍ കൃപേഷ്, സത്യനാരായണന്റെ മകന്‍ ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അതിക്രൂരമായാണ് യുവാക്കളെ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൃപേഷിന്റെ തലയോട്ടി തകര്‍ന്ന് സംഭവസ്ഥലത്തു തന്നെ മരണം സംഭവിക്കുകയായിരുന്നു. ശരത്തിന് 15 വെട്ടുകളേറ്റു.

കൃപേഷിന്റെയും ശരത്ത് ലാലിന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് കൊലയാളി സംഘം കൃത്യം നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൊല നടത്താനായി പ്രാദേശിക സഹായം ലഭിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇരുവര്‍ക്കും വധഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊല: പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന, കൊലനടത്തിയത് അതിക്രൂരമായി, പ്രാദേശിക സഹായം ലഭിച്ചതായും പോലീസിന് വിവരം

Watch Video


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kasaragod, News, Trending, Crime, Police, Murder of Youth Congress workers; Police investigation tighten
  < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia