SWISS-TOWER 24/07/2023

ലഖിംപുര്‍ സംഘര്‍ഷം: കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് യുപി പൊലീസ്, എഫ്‌ഐആറില്‍ 14 പ്രതികള്‍, സ്ഥലത്ത് നിരോധനാജ്ഞ

 


ADVERTISEMENT


ലക്‌നൗ: (www.kvartha.com 04.10.2021) ലഖിംപുരില്‍ കര്‍ഷകര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബി ജെ പി നേതാവുമായ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കൊലപാതകത്തിന് പുറമേ ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എഫ് ഐ ആറില്‍ 14 പേരുടെ പേര് ഉള്‍പെടുത്തിയിട്ടുണ്ട്. 
Aster mims 04/11/2022

ദുരന്തത്തിന് പിന്നാലെ കര്‍ഷകരെ ഇടിച്ച കാറുകളിലൊന്ന് ഓടിച്ചിരുന്നത് ആശിഷ് മിശ്രയാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ലഖിംപുര്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം എട്ടായി. 

ലഖിംപുര്‍ സംഘര്‍ഷം: കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് യുപി പൊലീസ്, എഫ്‌ഐആറില്‍ 14 പ്രതികള്‍, സ്ഥലത്ത് നിരോധനാജ്ഞ


അതേസമയം, സമാധാനപരമായി നടത്തിയിരുന്ന പ്രതിഷേധ സമരത്തിനിടെ കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നു. ഡെല്‍ഹി യു പി ഭവനുമുന്നില്‍ 11 മണിക്ക് കര്‍ഷകര്‍ പ്രതിഷേധിക്കും. ലഖിംപുര്‍ അതിര്‍ത്തി ഉത്തര്‍പ്രദേശ് സര്‍കാര്‍ അടച്ചു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചു.

Keywords:  News, National, India, Uttar Pradesh, Lucknow, Crime, Killed, Murder case, Internet, Technology, Farmers, Protest, Murder Case Against Union Minister's Son, Others In UP Violence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia