ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 15.06.2017) കാസര്‍കോട്ട് ആളുമാറി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. മൊഗ്രാല്‍ പുത്തൂര്‍ മജല്‍ ഹൗസിലെ വിജയന്റെ മകന്‍ രാജേഷാ (35)ണ് ഗുരുതരമായി വെട്ടേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കൂലപ്പണിക്കാരനാണ് രാജേഷ് എന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.45 മണിയോടെ ചൗക്കിയില്‍ വെച്ച് നാലംഗ സംഘം രാജേഷിനെ ആക്രമിക്കുകയായിരുന്നു.
അതേസമയം ആളുമാറിയാണ് രാജേഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതെന്നും യഥാര്‍ത്ഥത്തില്‍ രാജേഷിന്റെ സുഹൃത്തും പെരിയടുക്കത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ യുവാവിനെ അപായപ്പെടുത്താനായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. ഈ യുവാവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നതിനാല്‍ ബന്ധുവീടുകളിലും മറ്റും വിവാഹം ക്ഷണിക്കാനായി ഇരുവരും സ്‌കൂട്ടറില്‍ പോയിരുന്നു.

പിന്നീട് യുവാവിനെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം രാജേഷ് തനിച്ച് മടങ്ങുന്നതിനിടെയായിരുന്നു ആക്രമം. രാജേഷും യുവാവും സ്‌കൂട്ടറില്‍ വരുന്ന വിവരം ലഭിച്ച സംഘം ചൗക്കിയില്‍ കാത്തുനില്‍ക്കുകയും സ്‌കൂട്ടറില്‍ വരികയായിരുന്ന രാജേഷിനെ റഫീഖ് വധക്കേസിലെ പ്രതിയായ യുവാവാണെന്ന് തെറ്റിദ്ധരിച്ച് മാരകായുധങ്ങളുമായി വെട്ടുകയായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു. അതേസമയം രാജേഷ് 2008 ല്‍ നടന്ന ഒരു അടിപിടിക്കേസിലെ പ്രതിയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന രാജേഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി . അക്രമം നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. രാജേഷിന്റെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കാസര്‍കോട് എ എസ് ഐ മോഹനന്റെ പരാതിയിലാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
പ്രതികള്‍ എത്രയും പെട്ടെന്ന് തന്നെ വലയിലാകുമെന്ന് പോലീസ് സൂചിപ്പിച്ചു. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിനാണ് അന്വേഷണ ചുമതല. കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ അവധിയായതിനാല്‍ അന്വേഷണത്തിനായി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായക്കാണ് മേല്‍നോട്ടം വഹിക്കുന്നത്. സംഭവത്തില്‍ മണല്‍ മാഫിയക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Also Read:
ഫേസ്ബുക്ക് പ്രണയ നൈരാശ്യം; യുവാവ് ആശുപത്രിയിലെത്തിയത് നഴ്‌സിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ; പ്രതി റിമാന്‍ഡില്‍
ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന രാജേഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി . അക്രമം നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. രാജേഷിന്റെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കാസര്‍കോട് എ എസ് ഐ മോഹനന്റെ പരാതിയിലാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
പ്രതികള്‍ എത്രയും പെട്ടെന്ന് തന്നെ വലയിലാകുമെന്ന് പോലീസ് സൂചിപ്പിച്ചു. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിനാണ് അന്വേഷണ ചുമതല. കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ അവധിയായതിനാല്‍ അന്വേഷണത്തിനായി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായക്കാണ് മേല്‍നോട്ടം വഹിക്കുന്നത്. സംഭവത്തില്‍ മണല്‍ മാഫിയക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Also Read:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Murder attempt against youth, Kasaragod, Hospital, Treatment, Crime, Police, Investigates, Friends, Marriage, News, Kerala.
Keywords: Murder attempt against youth, Kasaragod, Hospital, Treatment, Crime, Police, Investigates, Friends, Marriage, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.