Escape | റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കൊന്ന് മൃതദേഹം കത്തിച്ച കേസ്: പ്രതി പൊലീസ് തെളിവെടുപ്പിനിടെ മുങ്ങി

 
murder accused flees police custody
murder accused flees police custody

Photo: Arranged

● കുടക് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് രക്ഷപ്പെട്ടത്
● തെലങ്കാനയിലെ താമസസ്ഥലത്തു നിന്നാണ് മുങ്ങിയത് 
● കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇരിട്ടി: (KVARTHA) ഹൈദരാബാദ് സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ രമേഷ്‌കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാപ്പിത്തോട്ടത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചുവെന്ന കേസിലെ മുഖ്യപ്രതി അങ്കൂര്‍ റാണ (31) തെളിവെടുപ്പിനിടയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും മുങ്ങി.
 
തെലങ്കാനയിലെ ഉപ്പല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസസ്ഥലത്തു നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കുടക് പൊലീസിന് ഏറെ ശ്രമഫലമായി അന്വേഷണത്തിൽ പിടികൂടിയ പ്രതിയാണ് രാത്രിയില്‍ കാവലില്‍ ഉണ്ടായിരുന്ന പൊലീസിനെയും കബളിപ്പിച്ച് ജനല്‍ വഴി ചാടി രക്ഷപെട്ടത്. കുറ്റകൃത്യം നടന്ന സ്ഥലമായ ഹൈദരാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഉപ്പലിന് സമീപം, ഉഡുപ്പി ഗാര്‍ഡന്‍ ഹോട്ടലിന്റെ മൂന്നാം നിലയിലാണ് പ്രതികള്‍ ഉള്‍പ്പെടെ എല്ലാവരും താമസിച്ചിരുന്നത്.

രമേഷ്‌കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാപ്പിത്തോട്ടത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലാണ് രണ്ടാം ഭാര്യ അടക്കം മൂന്ന് പ്രതികള്‍ കര്‍ണാടക പൊലീസിന്റെ പിടിയിലായത്. രണ്ടാം ഭാര്യ ബംഗളൂരുവിലെ ഐടി ജീവനക്കാരിയായ തെലങ്കാന സ്വദേശിനി നിഹാരിക, ഹരിയാന സ്വദശി അങ്കൂര്‍ റാണ, തെലങ്കാന സ്വദേശിയും ബംഗളൂരുവിലെ താമസക്കാരനുമായ നിഖില്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

#realestatemurder #policecustody #escape #crimeinindia #breakingnews #investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia