Youth Killed | മൂന്നാറില്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു; സഹപ്രവര്‍ത്തകന്‍ പിടിയില്‍
Nov 25, 2022, 11:04 IST
ADVERTISEMENT
മൂന്നാര്‍: (www.kvartha.com) ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു. തൃശ്ശൂര്‍ സ്വദേശി ബിമല്‍ ആണ് (32) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപ്രവര്‍ത്തകനെ പൊലീസ് പിടികൂടി. മണികഠ്ന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും മൂന്നാര്‍ മാട്ടുപെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്. ആനയെ തളക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Munnar,Local-News,Killed,Crime, Munnar One killed by colleague
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

