SWISS-TOWER 24/07/2023

വിവാഹാഭ്യര്‍ഥന നിരസിച്ചു; നടി മാല്‍വി മല്‍ഹോത്രയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു; വയറിനും കൈകള്‍ക്കും കുത്തേറ്റ നടി ആശുപത്രിയില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 27.10.2020) വിവാഹാഭ്യര്‍ഥന നിരസിച്ചതിന് നടി മാല്‍വി മല്‍ഹോത്രയെ സുഹൃത്തായിരുന്ന യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. വയറിനും കൈകള്‍ക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയുമായി സൗഹൃദം സൂക്ഷിച്ചിരുന്ന യോഗേശ്വര്‍ കുമാര്‍ മഹിപാല്‍ സിങ് എന്നയാളാണ് ആക്രമിച്ചത്. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിലെ കഫേയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ കാര്‍ തടഞ്ഞു നിര്‍ത്തി ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച ദുബൈയില്‍ നിന്നും താരം നാട്ടിലേക്ക് തിരിച്ചതായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇരുവരും സൗഹൃദത്തിലായിരുന്നു. യുവാവ് നടിയോട് വിവാഹാഭ്യര്‍ഥന നടത്തിയതോടെ യോഗേഷുമായുള്ള സൗഹൃദം നടി അടുത്തിടെ ഉപേക്ഷിച്ചിരുന്നു.  വിവാഹാഭ്യര്‍ഥന നിരസിച്ചു; നടി മാല്‍വി മല്‍ഹോത്രയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു; വയറിനും കൈകള്‍ക്കും കുത്തേറ്റ നടി ആശുപത്രിയില്‍
Aster mims 04/11/2022
നടി സഞ്ചരിച്ചിരുന്ന കാര്‍ തന്റെ ആഡംബര കാറായ ഓഡി കുറകെയിട്ട് തടഞ്ഞ പ്രതി തന്നോട് എന്താണ് സംസാരിക്കാത്തതെന്നും ചോദിച്ച് മാല്‍വിയെ സമീപിക്കുകയും കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. മൂന്നു കുത്തുകളാണ് ഏറ്റത്. ഒന്ന് വയറിനും ബാക്കി രണ്ടെണ്ണം കൈകളിലും.

Keywords:  Mumbai: TV actress assaulted, allegedly for rejecting marriage proposal, Mumbai, News, Actress, Attack, Injured, Hospital, Treatment, Crime, Criminal Case, National, Cinema.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia