Arrested | അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ക്രൂരത; 'വയോധികയെ പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങളില്‍ മുളവടി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു, അവശയായതോടെ നഗ്‌നയാക്കി റോഡരികില്‍ തള്ളി'; ഓടോ റിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍
Dec 21, 2023, 13:15 IST
മുംബൈ: (KVARTHA) അമ്മയുടെ പ്രായമുള്ള സ്ത്രീയോട് യുവാവിന്റെ കൊടുംക്രൂരത. വയോധികയെ പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങളില്‍ മുളവടി കൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയും അവശയായതോടെ നഗ്‌നയാക്കി വഴിയില്‍ തള്ളിയതായും പൊലീസ്. നഗരപ്രാന്തമായ മാന്‍ഖുര്‍ദില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മാന്‍ഖുര്‍ദിലെ മീന്‍ മാര്‍കറ്റില്‍ മീന്‍ വിറ്റിരുന്ന വിധവയായ 64 വയസുകാരിയാണ് പീഡനത്തിനിരയായത്. അന്വേഷണത്തില്‍ പ്രതി ഉമേഷ് ധോക്കെ(38)യെ അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: മഹാരാഷ്ട്ര നഗര്‍ മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വയോധികയെ ശരീരമാസകലം മുറിവേറ്റ പാടുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വഴിയാത്രക്കാരില്‍ ചിലര്‍ ഇവരെ കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട്, രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്, ബോധം തെളിഞ്ഞ ശേഷം മൊഴിയെടുത്തു.
പീഡനത്തിനിരയായ സ്ത്രീയെ നേരത്തേ പരിചയമുള്ള പ്രതി തിങ്കളാഴ്ച രാത്രി വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് ഓടോറിക്ഷയില്‍ കയറ്റിയത്. എന്നാല്‍ അവരുടെ വീട്ടില്‍ എത്തിക്കുന്നതിന് പകരം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍, മര്‍ദിക്കുകയും അസഭ്യം പറയുകയും സ്വകാര്യ ഭാഗങ്ങളില്‍ മുളവടി കൊണ്ട് കുത്തുകയും ചെയ്‌തെന്ന് മൊഴിയിലുണ്ട്. അവശയായ സ്ത്രീയെ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. പിടികൂടിയ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime, Crime-News, Mumbai News, Man, Accused, Elder Woman, Molested, Woman, 64 Year Old, Home, Cops, Help, Shanti Nagar, Suburban Mankhurd, Mumbai Man Molested Woman, 64, After Offering Her To Drop Home: Cops.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.