അയല്‍വാസിയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയം; 3വയസുകാരനായ മകന്റെ മുന്നില്‍ വെച്ച് യുവാവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു; പ്രതി അറസ്റ്റില്‍
Nov 28, 2019, 13:11 IST
മുംബൈ: (www.kvartha.com 28.11.2019) അയല്‍വാസിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ മൂന്നുവയസുകാരനായ മകന്റെ മുന്നില്‍ വെച്ച് യുവാവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. തിങ്കളാഴ്ച രാത്രി മുംബൈയിലെ ബാന്ധ്രയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് അഖ്ലഖ് നാസിം ഖുറൈഷി ആണ് 23കാരിയായ ഭാര്യ മറിയം ഖുറൈഷിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദമ്പതികള്‍ തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു.

ദേഹമാസകലം തീയുമായി പ്രാണരക്ഷാര്‍ത്ഥം മറിയം വീടിനുള്ളില്‍ ഓടി നടക്കുന്നത് കണ്ടതായി അയല്‍ക്കാര്‍ പറയുന്നു. അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി മറിയത്തെ ബാബ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അഞ്ച് വര്‍ഷം മുമ്പാണ് ദമ്പതികളുടെ വിവാഹം നടന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നു. ഭാര്യയെയും മകനെയും മുബൈയില്‍ തനിച്ചാക്കി ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഖുറൈഷി ജോലിക്ക് പോയിരുന്നു. തിരികെ വരുന്ന സമയത്താണ് ഭാര്യയ്ക്ക് അയല്‍ക്കാരനായ യുവാവുമായി ബന്ധമുണ്ടെന്ന് അഖ്ലാഖ് അറിഞ്ഞത്. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്നാണ് അഖ്ലാഖ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
അഖ്‌ലാഖിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് 302, 201 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai man held for setting wife ablaze over suspicion of extramarital affair, Mumbai, News, Local-News, Murder, Crime, Criminal Case, Police, Arrested, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.