Arrested | 'മകനെ ലഭിക്കാനുള്ള ആഗ്രഹത്തില്‍ 4 വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി'; 4 പെണ്‍കുട്ടികളുടെ പിതാവ് പിടിയില്‍

 


മുംബൈ: (www.kvartha.com) കല്യാണില്‍ നിന്ന് നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവാവ് പൊലീസ് പിടിയില്‍. നാല് പെണ്‍കുട്ടികളുടെ പിതാവായ നാസിക് സ്വദേശി കച്ച്‌റു വാഗ് മാരെ (32) എന്നയാളാണ് അറസ്റ്റിലായത്. മകനെ ലഭിക്കാനുള്ള ആഗ്രഹത്തില്‍ ഇയാള്‍ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് റിപോര്‍ട്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാവിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപം കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയെയാണ് ഇയാള്‍ ഭക്ഷണവും പലഹാരങ്ങളും നല്‍കി വശത്താക്കി ഒപ്പം കൂട്ടിയത്. മകനെ കാണാതെ കുട്ടിയുടെ പിതാവ് റെയില്‍വേ പൊലീസിനെ സമീപിക്കുകയായിരുന്നു. 

പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സിസിടിവി  പരിശോധിച്ചപ്പോള്‍ കുട്ടിയുമായി പ്രതി നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട്, ജല്‍നയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ കല്യാണ്‍ സ്റ്റേഷനില്‍ കുട്ടിയോടൊപ്പം വീണ്ടും എത്തിയപ്പോഴാണ് പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Arrested | 'മകനെ ലഭിക്കാനുള്ള ആഗ്രഹത്തില്‍ 4 വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി'; 4 പെണ്‍കുട്ടികളുടെ പിതാവ് പിടിയില്‍



Keywords:  News, National, National-News, Crime, Crime-News, Mumbai, Arrested, Abducting, Minor Boy, Kalyan Station, Mumbai: Man held for abducting 4-year-old boy at Kalyan station.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia