പട്രോള്‍ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരെ കത്തികൊണ്ട് ആക്രമിച്ച മലയാളി അറസ്റ്റില്‍
May 9, 2020, 19:39 IST
അജയ് പഡ് നേക്കര്‍
മുംബൈ: (www.kvartha.com 09.05.2020) പട്രോള്‍ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരെ കത്തികൊണ്ട് ആക്രമിച്ച മലയാളി അറസ്റ്റില്‍. ശനിയാഴ്ച പുലര്‍ച്ചെ മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ പട്രോള്‍ ഡ്യൂട്ടിയിലായിരുന്ന മൂന്ന് പൊലീസുകാരെ കത്തികൊണ്ട് ആക്രമിച്ച സൗത്ത് മുംബൈയിലെ കുംബാള ഹില്‍സില്‍ താമസിക്കുന്ന കരണ്‍ പ്രദീപ് നായര്‍ (27) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പ്രദീപ് അമ്മയുമായി വാക്കുതര്‍ക്കം നടത്തിയിരുന്നു. കയ്യില്‍ കത്തിയുമായി ഫുട്പാത്തില്‍ നടക്കുന്നത് കണ്ട പൊലീസുകാര്‍ പ്രദീപിനോട് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതു കേട്ട് ഓടാന്‍ തുടങ്ങിയ ഇയാളെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണു പൊലീസുകാരെ കുത്തിപരിക്കേല്‍പ്പിച്ചത്.
അക്രമത്തില്‍ പരിക്കേറ്റ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര കദം, സബ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ ഷെല്‍ക്കെ, കോണ്‍സ്റ്റബിള്‍ സാഗര്‍ ഷെല്‍ക്കെ എന്നിവരെ ജെ ജെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലേക്ക് മാറ്റി.
Keyword: Mumbai man attacks three cops with a chopper, gets arrested, Mumbai Police, arrested, Attack, Hospital, Treatment, News, Mumbai, Maharashtra,Crime, Criminal Case, Malayalees, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.