SWISS-TOWER 24/07/2023

ഭര്‍ത്താവില്ലാത്ത സമയത്ത് കാമുകിയായ പൊലീസുകാരിയെ തേടി കാമുകനായ പൊലീസുകാരനെത്തും; രഹസ്യബന്ധം കയ്യോടെ പിടികൂടിയപ്പോള്‍ യുവാവിനെ ലക്ഷക്കണക്കിന് രൂപയ്ക്ക് ക്വടേഷന്‍ നല്‍കി കൊലപ്പെടുത്തി യുവതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 05.03.2021) ഓടോഡ്രൈവറായ ഭര്‍ത്താവില്ലാത്ത സമയത്ത് കാമുകിയായ പൊലീസുകാരിയെ തേടി കാമുകനായ പൊലീസുകാരന്‍ വീട്ടിലെത്തും, ഇരുവരുടേയും രഹസ്യബന്ധം കയ്യോടെ പിടികൂടിയപ്പോള്‍ സ്വന്തം ഭര്‍ത്താവിനെ ക്വടേഷന്‍ നല്‍കി കൊലപ്പെടുത്തി യുവതി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഓടോറിക്ഷ ഡ്രൈവറുടെ കൊലപാതകത്തിന് പിന്നില്‍ പൊലീസുകാരിയായ ഭാര്യയെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതിന് പിന്നില്‍ പൊലീസുകാരനായ കാമുകനുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണെന്നും കണ്ടെത്തി. മുംബൈയിലാണ് സംഭവം. ഭര്‍ത്താവില്ലാത്ത സമയത്ത് കാമുകിയായ പൊലീസുകാരിയെ തേടി കാമുകനായ പൊലീസുകാരനെത്തും; രഹസ്യബന്ധം കയ്യോടെ പിടികൂടിയപ്പോള്‍ യുവാവിനെ ലക്ഷക്കണക്കിന് രൂപയ്ക്ക് ക്വടേഷന്‍ നല്‍കി കൊലപ്പെടുത്തി യുവതി
Aster mims 04/11/2022 ഓടോറിക്ഷ ഡ്രൈവറുടെ കൊലപാതകത്തില്‍ മുംബൈ വസായി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സ്നേഹാല്‍, വികാസ് പാഷ്തെ എന്നിവരാണ് പിടിയിലായത്. വാടകക്കൊലയാളികളായ സ്വപ്നില്‍ ഗോവാറി, അവിനാഷ് ബോര്‍, നിശാല്‍ പാട്ടീല്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

സ്നേഹാലിന്റെ ഭര്‍ത്താവും ഓടോ ഡ്രൈവറുമായ പുണ്ഡാലിക് പാട്ടീലിനെ (38) ഫെബ്രുവരി 18നാണ് മുംബൈ അഹ് മദാബാദ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകട മരണമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഒരേ പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന സ്നേഹാലും വികാസും 2014 മുതല്‍ അടുപ്പത്തിലായിരുന്നു. വികാസ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയങ്ങളില്‍ വികാസ് സ്നേഹാലിന്റെ വീട്ടിലെത്തുന്നത് പതിവാണ്.

അടുത്തിടെ ഭാര്യയുടെ രഹസ്യബന്ധം പുണ്ഡാലിക് പാട്ടീല്‍ അറിഞ്ഞതോടെ വീട്ടില്‍ വഴക്കായി. ഇതോടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സ്നേഹാല്‍ തീരുമാനിച്ചു. വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകന് രണ്ടര ലക്ഷം രൂപ കൈമാറി.

തുടര്‍ന്ന് വികാസിന്റെ സഹായത്തോടെ വാടക കൊലയാളികളായ മൂന്നുപേരെ ഏര്‍പാടാക്കുകയായിരുന്നു . ഫെബ്രുവരി 18ന് മൂന്നംഗസംഘം പുണ്ഡാലികിന്റെ ഓടോ വിളിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഓടോറിക്ഷ മറിച്ചിട്ട ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. സംഭവം അപകടമരണമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ പുണ്ഡാലിക് മരിച്ചത് തലയ്ക്ക് അടിയേറ്റാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് പുണ്ഡാലികിന്റെ ഫോണും ഓടോ വിളിച്ചവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പുണ്ഡാലികിന്റെ ഫോണിലേക്ക് വന്ന അജ്ഞാത കോളുകള്‍ക്ക് പിന്നില്‍ പൊലീസുകാരനായ കാമുകന്‍ വികാസ് പാഷ്തെയാണെന്നും കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords:  Mumbai Crime: Policewoman plotted killing of auto driver, Mumbai, News, Crime, Criminal Case, Police, Arrested, Auto Driver, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia