Killed | 'പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി തള്ളി'; 56 കാരന്‍ അറസ്റ്റില്‍
Jun 8, 2023, 13:10 IST
മുംബൈ: (www.kvartha.com) ലിവ് ഇന്‍ പാര്‍ട്‌നറെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി തള്ളിയെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മുംബൈയിലെ മീരാ റോഡിലെ അപാര്‍ട്‌മെന്റിലാണ് സംഭവം. ഗീതാ നഗര്‍ ഫേസ് ഏഴില്‍ ഗീതാ ആകാശ് ദീപ് ബില്‍ഡിങ്ങിലെ ജെ വിങ്ങില്‍ ഫ്‌ലാറ്റ് 704 ലെ താമസക്കാരനായ മനോജ് സഹാനി(56)യാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം കഴിഞ്ഞിരുന്ന സരസ്വതി വൈദ്യ (32) ആണ് കൊല്ലപ്പെട്ടത്.
കൃത്യത്തിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മനോജ് സഹാനിയും സരസ്വതി വൈദ്യയും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരുമിച്ചു താമസിച്ച് വരികയായിരുന്നു. ഇവരുടെ ഫ്‌ലാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി കെട്ടിടത്തിലെ താമസക്കാരില്‍ ഒരാള്‍ ബുധനാഴ്ച രാത്രി 7ന് നയനഗര്‍ പൊലീസില്‍ ഫോണ്‍ വിളിച്ച് പരാതി നല്‍കിയിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
അപാര്‍ട്‌മെന്റില്‍ നിന്ന് കണ്ടെടുത്ത അഴുകിയ ശരീരഭാഗങ്ങള്‍ക്ക് രണ്ടു മൂന്ന് ദിവസത്തെ പഴക്കമുണ്ട്. യുവതിയുടെ ശരീരം പ്രതി കഷണങ്ങളാക്കി മുറിച്ചത് എളുപ്പത്തില്‍ ഉപേക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് നിഗമനം. യുവതിയുടെ ചില ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പ്രതി എവിടെയെങ്കിലും ഉപേക്ഷിച്ചതാണോയെന്ന് സംശയിക്കുന്നതായും നയാനഗര്‍ പൊലീസ് പറഞ്ഞു.
ഇരുവരും തങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നില്ലെന്ന് കെട്ടിടത്തിലെ താമസക്കാര്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും സഹാനിക്കെതിരെ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഫ്‌ലാറ്റില്‍ നിന്ന് തെളിവ് ശേഖരിക്കാന്‍ ഫൊറന്‍സിക് സംഘവും എത്തും.
അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണവും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നതും പരിശോധിച്ചുവരികയാണെന്ന് ഡെപ്യൂടി പൊലീസ് കമീഷനര്‍ (സോണ്‍ 1) ജയന്ത് ബജ്ബലെ പറഞ്ഞു.
Keywords: News, National, Mumbai, Killed, Woman, Mira Road, Live-in Partner, National-News, Crime, Crime-News, Mumbai: 56-year-old man kills woman in Mira Road.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.