SWISS-TOWER 24/07/2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച മാതാവ് അറസ്റ്റില്‍

 


ADVERTISEMENT

നാദാപുരം: (www.kvartha.com 11.09.2018) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. വാണിമേല്‍ പുതുക്കയത്തെ താമസക്കാരിയായ യുവതിയെയാണ് നാദാപുരം കണ്‍ട്രോള്‍ റൂം സി.ഐ. എ.വി. ജോണ്‍ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റ് അഞ്ച് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

പതിനാലുകാരിയായ മകളെ സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടുപോയി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാവ് എത്തിക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പരാതി. അഞ്ച് മാസം മുമ്പാണ് സംഭവത്തിന്റെ തുടക്കം. ചോമ്പാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ യുവതിയെ മലപ്പുറത്തേക്ക് വിവാഹം ചെയ്തതായിരുന്നു. ഈ ബന്ധത്തില്‍ യുവതിക്ക് മൂന്ന് മക്കളുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച മാതാവ് അറസ്റ്റില്‍

പിന്നീട് ഭര്‍ത്താവ് യുവതിയുമായുള്ള ബന്ധം വേര്‍പെടുത്തി. ഇതിനു ശേഷം യുവതി ജില്ലയിലെ പല ഭാഗങ്ങളിലായി വാടകക്ക് താമസിച്ചു വരികയായിരുന്നു. മാതാവിനൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടി അടുത്തിടെ പിതാവിന്റെ കുടുംബവുമായി ബന്ധം സ്ഥാപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

വിവര മറിഞ്ഞ പിതാവിന്റെ ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ലഭിച്ചിട്ടുള്ളത്. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ പിതാവിന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മറ്റു പ്രതികള്‍ക്കെതിരെ ബലാത്സംഗ ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം, പോസ്‌കോ നിയമം, ബാലനീതി നിയമം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mother charged for allegedly allowing 14-year-old daughter to have immoral work, Police, Arrested, Crime, Criminal Case, Mother, Daughter, Malappuram, Case, News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia